കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് സ്വദേശി ചെറുകുളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സുജിത് കുമാർ (38) ആണ് മരിച്ചത്.
കൊയിലേരി ചോലവയലിന് സമീപം പുഴയിൽനിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 10 ന് കൊയിലേരിയിൽ നിന്നും കാണാതായതായി കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഇന്ന് പുഴയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.