September 20, 2024

എസ്ബിഐയില്‍ 1,497 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ : ഒക്ടോബർ 4 വരെ അപേക്ഷിക്കാം

1 min read
Share

 

സ്ഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). അർഹരായ ഉദ്യോഗാർഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഒക്ടോബർ നാല് ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

 

1,497 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളാണുള്ളത്. ഒഴിവുകള്‍ ഇങ്ങനെ-

 

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)- പ്രോജ്ക്‌ട് മാനേജ്മെന്റ് ആൻഡ് ഡെലിവറി

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)- ഇൻഫ്രാ സപ്പോർട്ട് ആൻഡ് ക്ലൗഡ് ഓപ്പറേഷൻസ്

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)- നെറ്റ്വർക്കിങ് ഓപ്പറേഷൻസ്

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)- ഐടി ആർക്കിടെക്‌ട്

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)- ഇൻഫർമേഷൻ സെക്യൂരിറ്റി

അസിസ്റ്റന്റ് മാനേജർ (സിസ്റ്റംസ്)

എങ്ങനെ അപേക്ഷിക്കാം?

 

എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- sbi.co.in

ഹോംപേജിലുള്ള കരിയേഴ്സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക

അപ്ലൈ ഹിയർ എന്നത് സെലക്‌ട് ചെയ്യുക

ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷൻ ഫീ അടയ്ക്കുക

ആപ്ലിക്കേഷൻ പൂർണമാക്കിയ ശേഷം ഫോം ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.