September 20, 2024

റബർ കര്‍ഷകര്‍ക്ക് ധനസഹായവുമായി റബര്‍ ബോര്‍ഡ് ; 40000 രൂപ വരെ ലഭിക്കും

1 min read
Share

 

റബർ കർഷകർക്ക് ധനസഹായവുമായി റബർബോർഡ്. 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ ചെയ്തിട്ടുള്ള കർഷകർക്കാണ് റബർ ബോർഡിന്റെ ധനസഹായം. ‘Service Plus ‘ എന്ന സൈറ്റ് വഴി സെപ്റ്റംബർ 23 മുതല്‍ നവംബർ 30 വരെ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

 

25 സെന്റ് മുതല്‍ രണ്ടര ഏക്കർ വരെയുള്ള തോട്ടം ഉടമകള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വർഷം തൈകളുടെ വിലയടക്കം പരമാവധി ഒരു ഹെക്ടറിന് 30,000 രൂപയും മൂന്നാം വർഷം 10,000 രൂപയുമായി ആകെ 40,000 രൂപയാണ് കർഷകർക്ക് ലഭിക്കുക.

 

ഹാജരാക്കേണ്ടവ-

 

1) റബ്ബർ കൃഷി ചെയ്ത സ്ഥലത്തിന്റെ വ്യക്തമായ അതിരുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സർവ്വേ പ്ലാൻ

 

2) അപേക്ഷകന്റെ പേരും IFSC കോഡും രേഖപ്പെടുത്തിയിട്ടു ള്ളതും ആധാറുമായി ലിങ്ക്ചെയ്തിട്ടുള്ളതുമായ ബാങ്ക്പാസ്സ് ബുക്ക്.

 

3) ആധാർ കാർഡ്

 

4) ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി കൈവശാവകാശ സർട്ടിഫിക്കറ്റ് (possession certificate )

 

5) റബ്ബർ തൈകള്‍ വാങ്ങിയതിന്റെ ബില്ലുകള്‍

 

6) നോമിനി ഉണ്ടെങ്കില്‍ ആയതിന്റെ രേഖകള്‍


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.