സ്വർണവില താഴേക്ക് : ഇന്ന് പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വില റെക്കോർഡിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
ഇന്ന് 120 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്.
പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6870 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5690 രൂപയാണ്.
വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.