സി-ഡിറ്റില്‍ സ്‌കാനിങ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് ; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം

സി-ഡിറ്റ് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) യില്‍ ജോലി നേടാന്‍ അവസരം. സ്‌കാനിങ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കേരളത്തിലെ വിവിധ ജില്ലകളിലായി നിയമനം നടക്കും. സെപ്റ്റംബര്‍ 18 ന് മുന്‍പായി അപേക്ഷ നല്‍കണം.
യോഗ്യത
എസ്.എസ്.എല്‍.സി വിജയം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം.
ഹയര്‍ സെക്കണ്ടറി പരീക്ഷ പാസായ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ / ഐടി കോഴ്‌സുകളില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉള്ള വിദ്യാര്‍ഥികള്‍ക്ക് 10 മാര്‍ക്കിന്റെ വെയിറ്റേജ് ലഭിക്കും.
ഡിഗ്രിയോ 3 വര്‍ഷത്തെ ഡിപ്ലോമയോ പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് 10 മാര്‍ക്കിന്റെ കൂടുതല്‍ വെയിറ്റേജ് നല്‍കും.
സ്‌കാനിങ്& ഡിജിറ്റൈസേഷന്‍ ഡൊമെയ്‌നുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയത്തിന് 10 മാര്‍ക്ക് ലഭിക്കും.
മേല്‍പ്പറഞ്ഞ എല്ലാ മാര്‍ക്കുകളും/ഇന്റര്‍വ്യൂ മാര്‍ക്കുകളും ബാധകമായ രീതിയില്‍ ചേര്‍ത്തതിന് ശേഷം മെറിറ്റിന്റെ ക്രമത്തില്‍ അന്തിമ എംപാനല്‍മെന്റ് ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
ഡൊമെയ്‌നില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏത് ഷിഫ്റ്റിലും (പകല്‍/രാത്രി) ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുന്‍ഗണന നല്‍കും.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലായിരിക്കും നിയമനം.
പൂര്‍ത്തിയാക്കിയ ജോലിക്ക് പീസ് റേറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം ലഭിക്കുക.
അപേക്ഷ
www.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.