March 16, 2025

അവധി ആഘോഷിക്കാൻ പോവുകയാണോ ? പോല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യണം : 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും

Share

 

ഓണക്കാലം ആഘോഷങ്ങളുടെ അവധിക്കാലമാണ്. പലരും നാളുകളായി തുടർച്ചയായി ജോലി ചെയ്‌ത ശേഷം സ്വന്തം നാട്ടിലോ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ എല്ലാം മനസ് തണുപ്പിക്കാൻ അല്‍പദിവസം താമസിക്കുന്ന കാലമാണിത്.എന്നാല്‍ ഇക്കാലത്തും പതിവുള്ള കാര്യമാണ് മോഷണവും മറ്റും. കൃത്യമായ നിരീക്ഷണം പൊലീസില്‍ നിന്നുണ്ടാകുമ്ബോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. അതിന് സഹായകമായ അറിയിപ്പാണ് പൊലീസ് സമൂഹമാദ്ധ്യമങ്ങളില്‍ നല്‍കിയിരിക്കുന്നത്. യാത്ര പോകാൻ തീരുമാനിച്ചവർ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ.

 

പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ‘Locked House Information” ഉപയോഗപ്പെടുത്തി വീടിന് പ്രത്യേക പൊലീസ് നിരീക്ഷണം ഉറപ്പുവരുത്താം. ഇത്തരത്തില്‍ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും.

 

പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:

 

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information”’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.