വെള്ളാരംകുന്നിൽ ബസ്സും ഓമ്നിവാനും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ : ദേശീയപാതയിൽ വെള്ളാരംകുന്നിൽ ബസ്സും ഓമ്നിവാനും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഓമ്നി ഡ്രൈവറെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.