ബൈക്കും കാറും കൂട്ടിയിട്ടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുൽപ്പള്ളി : ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം വളവിലുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. സുൽത്താൻ ബത്തേരി സ്വദേശി ആദിത്യൻ (19) നാണ് പരിക്കേറ്റത്. പുൽപ്പള്ളി ഭാഗത്തു നിന്ന് വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം.