കൊച്ചിയിലെ ലുലു മാളിലേക്ക് വീണ്ടും റിക്രൂട്ട്‌മെന്റ് ; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

കൊച്ചിയിലെ ലുലു മാളിലേക്ക് നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ബയര്‍, വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍, മെര്‍ച്ചന്‍ഡൈസ് പ്ലാനര്‍, ക്യൂസി / ഫിറ്റ് ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 12 വരെ ഇ-മെയില്‍ മുഖേന അപേക്ഷിക്കാം.
തസ്തികകളും യോഗ്യതകളുമറിയാം…
ബയര്‍ (JOB Code BYR01)
ഫാഷന്‍ ബയ്യിങ്ങില്‍ 2 വര്‍ഷത്തെ പരിചയം.
കുട്ടികള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പര്‍ച്ചേഴ്‌സ് നടത്തേണ്ടി വരും.
വെണ്ടര്‍ മാനേജ്‌മെന്റിലും വിലപേശലിലും കഴിവുണ്ടായിരിക്കണം.
ഫാഷനിലോ അനുബന്ധ മേഖലയിലോ ബിരുദം (NIFT/NID മുന്‍ഗണന)
വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍ (JOB Code VMO2)
ഫാഷന്‍ റീട്ടെയില്‍ വ്യവസായത്തില്‍ 3 വര്‍ഷത്തെ പരിചയം.
ഫാഷന്‍ റീട്ടെയിലില്‍ ഒരു വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍ എന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തിയായിരിക്കണം.
ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
മെര്‍ച്ചന്‍ഡൈസ് പ്ലാനര്‍ (JOB Code MP03)
ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ 3 വര്‍ഷത്തെ പരിചയം.
സോഫ്റ്റ്‌വെയറും എക്‌സലും ഉപയോഗിച്ച് ചരക്ക് ആസൂത്രണം ചെയ്യുന്നതിലെ പ്രാവീണ്യം.
ഡാറ്റകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍.
ഡാറ്റകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്.
ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
ക്യുസി/ഫിറ്റ് ടെക്‌നീഷ്യന്‍ (JOB Code FT04)
ഫിറ്റ് ടെക്‌നീഷ്യനായി 3 വര്‍ഷത്തെ പരിചയം.
പാറ്റേണ്‍ നിര്‍മ്മാണത്തിലും ഗ്രേഡിംഗ് സോഫ്റ്റ്‌വെയറിലും പ്രാവീണ്യം.
ഫിറ്റും ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡും നന്നായി മനസ്സിലാക്കി തന്നെയുള്ള വസ്ത്ര നിര്‍മ്മാണത്തില്‍ പ്രാവീണ്യം.
ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 12ന് മുന്‍പായി ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. careers@luluindia.com എന്ന ഐഡിയിലേക്കാണ് സിവിയും അനുബന്ധ വിവരങ്ങളും അയക്കേണ്ടത്. സബ്ജക്ട് ലൈനില്‍ ജോബ് കോഡ് പരാമര്‍ശിക്കണം.
അതേസമയം ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മാള്‍ സെപ്റ്റംബര്‍ 9ന് കോഴിക്കോട് തുറക്കും. രാവിലെ 11.30നാണ് ഉദ്ഘാടനം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഇന്ത്യന്‍, അന്തര്‍ദേശീയ ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകളും എന്റര്‍ടെയിന്‍മെന്റ് സൗകര്യങ്ങളും മാളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.