April 19, 2025

ദേ വീണ്ടും.. ചൈനയിൽ 100 ലധികം മാരക വൈറസുകളെ കണ്ടെത്തി; 40 ഉം മനുഷ്യനെ സാരമായി ബാധിക്കുന്നതെന്ന്

Share

 

2019 മനുഷ്യരാശി ഓർക്കാൻ ഇഷ്ടപ്പെടാത്ത വർഷം. അന്നാണ് ലോകത്തെ മുഴുവൻ വെള്ളം കുടിപ്പിച്ച മാസ്‌ക് ഇടീച്ച കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ആ രോഗം വരുത്തിവച്ച പ്രശ്‌നങ്ങളില്‍ നിന്നും ഇന്നും ലോകം പൂർണമായും മുക്തമായിട്ടില്ല. ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന രോഗം ഏഴ് ദശലക്ഷത്തിലധികം ആളുകുടെ ജീവനാണ് എടുത്തത്.

 

ഇപ്പോഴിതാ അതിമാരക വൈറസുകള്‍ വീണ്ടും ചൈനയില്‍ കണ്ടൈത്തിയതായാണ് റിപ്പോർട്ടുകള്‍. ഒന്നും രണ്ടുമല്ല നൂറിലധികം അപകടകാരികളായ വൈറസുകളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. കട്ടിയുള്ള രോമങ്ങള്‍ ഉള്ള ജീവികളിലാണ് അപകടകാരികളായ വൈറസുകളുടെ സാന്നിദ്ധ്യം. പേടിക്കേണ്ട കാര്യം എന്തെന്നാല്‍ ഇതില്‍ 40 ലധികം വൈറസുകള്‍ മനുഷ്യനെ ബാധിക്കുന്നതാണ്. ഈ വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ്് ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു മഹാമാരിയുടെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നും ഇനിയും ലോകത്തെ ദ്രോഹിക്കാൻ ആണോ കമ്യൂണിസ്റ്റ് ചൈനയുടെ നീക്കമെന്നുമാണ് ആളുകള്‍ ചോദിക്കുന്നത്. മുട്ടൻ തെറിയും ആളുകള്‍ രാജ്യത്തെയും ഷീ ജിൻ പിംഗ് അടക്കമുള്ള ആളുകളെയും വിളിക്കുന്നുണ്ട്.

 

കട്ടിരോമങ്ങളുള്ള വളർത്തുമൃഗങ്ങളില്‍ നിന്നാണ് ഗവേഷകർ പഠനത്തിനാവശ്യമായ സാമ്ബിളുകള്‍ എടുത്തത്. ചൈനയുടെ അങ്ങോളമിങ്ങോളമുള്ള പ്രവശ്യകളിലെ വളർത്തുമൃഗങ്ങളെ പഠനവിധേയമാക്കി. കുറുക്കൻ കുടുംബത്തില്‍പ്പെട്ട റാക്കൂണ്‍ നായ്ക്കള്‍ ഫാമുകളില്‍ സുരക്ഷയ്ക്കായി വളർത്താറുണ്ട്. ഇവയുടെ ശരീരത്ത് നിന്നും ഗിനിപന്നി,മിങ്ക്,മുയലുകള്‍, എന്നിവയിലും വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും എന്തോ ആപത്ത് വരാനുണ്ടെന്നും ആളുകള്‍ പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്നവയാണോ വൈറസുകളെന്നതില്‍ സ്ഥിരീകരണമില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.