September 20, 2024

കണ്ണൂർ, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

1 min read
Share

 

യു.ജി. ജനറൽ ഫൗണ്ടേഷൻ കോഴ്‌സുകൾ

 

►അഫിലിയേറ്റഡ് കോളേജുകൾ തിരഞ്ഞെടുത്തിട്ടുള്ള ഒന്നാം സെ മസ്റ്റർ ബിരുദത്തിനുള്ള (സി.യു .എഫ്.വൈ.യു.ജി.പി. 2024 പ്രവേശനം) ജനറൽ ഫൗണ്ടേഷൻ കോഴ്സസ് ആൻഡ് ഡിസിപ്ലിൻ സ്പെസിഫിക് ഫൗണ്ടേഷൻ കോഴ്സസ് രജിസ്ട്രേഷൻ ലിങ്ക് ഒൻപതുവരെ കോളേജ് പോർട്ടലിൽ ലഭിക്കും.

 

തത്സമയ പ്രവേശം

 

►സർവകലാശാലാ എൻജിനിയറിങ് കോളേജിൽ 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്റ് റൽ എൻട്രി പ്രിന്റിങ് ടെക്നോളജിയിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് അഞ്ചിന് രാവിലെ 11-ന് കോളേജിൽ തത്സമയപ്രവേശം നടത്തും. ലാറ്ററൽ എൻട്രി എക്സാമിനേഷൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് രേഖകൾ സഹിതമെത്തി പ്രവേശനം നേടാം. ഫോൺ: 9567172591, 9188400223.

 

സീറ്റൊഴിവ്

 

► കൊടുങ്ങല്ലൂർ സി.സി. എസ്.ഐ.ടിയിൽ ബി.സി.എ.,

എം.സി.എ. ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം നാലിന് വൈകീട്ട് നാല് മണിക്കകം സെന്ററിൽ എത്തണം. എസ്.സി., എസ്.ടി., ഒ.ഇ.സി., മത്സ്യബന്ധന കുടുംബങ്ങളിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും.

 

 

പഠനക്കുറിപ്പ് വിതരണം

 

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2023 അധ്യയനവർഷം പ്രവേശനംനേടിയ ബിരുദവിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പഠനസാമഗ്രികൾ ക്ലാസ് നടക്കുന്ന ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വിതരണംചെയ്യും. തിരിച്ചറിയൽ കാർഡ് സഹിതമെത്തി ഇവ കൈപ്പറ്റാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. sdeuoc.ac.in

 

 

വിദൂരവിദ്യാഭ്യാസം: ട്യൂഷൻ ഫീസ് 12 വരെ അടയ്ക്കാം

 

►സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനു (സി.ഡി.ഒ.ഇ.) കീഴിൽ 2022 വർഷം പ്രവേശനംനേടിയ (സി.ബി.സി.എസ്.എസ്.-യു.ജി.) ബി.എ., ബി.കോം., ബി.ബി.എ. എന്നീ കോഴ്‌സുകളിലെ അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) വിദ്യാർഥികൾക്ക് 500/- രൂപ പിഴയോടെ 12 വരെ ഓൺലൈനായി ട്യൂഷൻ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 2400288.

 

 

സീറ്റൊഴിവ്

 

► മഞ്ചേരിയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ

ബി.സി.എ, എം.സി.എ. കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

 

പി.ജി. പ്രവേശനം:

 

വെയിറ്റിങ് റാങ്ക്ലിസ്റ്റ് ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ പരിഷ്‌കരിച്ച വെയിറ്റിങ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റിലെ സ്റ്റുഡൻ്റ് ലോഗിനിലൂടെ റാങ്ക്‌നില പരിശോധിക്കാം. പ്രവേശനം സെപ്റ്റംബർ ആറിന് തുടങ്ങും. പി.ജി. ക്യാപ്ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും.

 

ബി.എഡ്. പ്രവേശനം

 

ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2660600, 2407017.

 

സീറ്റൊഴിവ്

 

സർവകലാശാലാ നിയമ പഠനവകുപ്പിൽ എൽ.എൽ.എം. ഡബിൾ സ്പെഷ്യലൈസേഷൻ കോഴ്‌സിൽ ഇ.ഡബ്ല്യു.എസ്. (രണ്ട്), എസ്.സി. (രണ്ട്), എസ്. ടി. (ഒന്ന്) എന്നിങ്ങനെ ഒഴിവുകളുണ്ട്. സെപ്റ്റംബർ ഏഴിനു മുൻപായി ഓഫീസുമായി ബന്ധപ്പെടണം. സംവരണവിഭാഗത്തിൽ അപേക്ഷകർ ഇല്ലാത്തപക്ഷം ഓപ്പൺ കാറ്റഗറിയിലുള്ളവർക്കും അപേക്ഷിക്കാം.

 

സ്പോട്ട് അഡ്മിഷൻ

 

സർവകലാശാലാ വനിതാ പഠനവകുപ്പിൽ പി.ജി. പ്രവേശനത്തിന് സ്പോട്ട് അഡ്‌മിഷനിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അഭിമുഖം അഞ്ചിന് നടക്കും. അറിയിപ്പ് ലഭിച്ചവർ 12 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ:- 8848620085, 9497785313.

 

കണ്ണൂർ സർവകലാശാല വാർത്തകൾ

 

സീറ്റൊഴിവ്

 

►നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാംപസിൽ എം.എ. മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അഞ്ചിന് രാവിലെ 11-ന് മലയാളം പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8606050283, 9497106370.

 

പരീക്ഷകൾ മാറ്റി

 

►കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 11-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾ 12-ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.