News Today Wayanad

News Updates..

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ; സംസ്ഥാനത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍

1 min read

 

പ്ലസ് വണ്‍ സീറ്റില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരവുമായി സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അധിക ബാച്ചുകള്‍ അനുവദിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രി പി ശിവൻകുട്ടിയാണ് പ്രത്യേക പ്രസ്താവന നടത്തിയത്.

 

അധിക ബാച്ചുകള്‍ അനുവദിച്ചതോടുകൂടി സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ചട്ടം 300 അനുസരിച്ച്‌ ആണ് സഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയത്. കാസർഗോഡ് ജില്ലയില്‍ 18 സ്കൂളുകളില്‍ 18 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച സർക്കാർ മലപ്പുറം ജില്ലയില്‍ 120 അധിക ബാച്ചുകളും അനുവദിച്ചിട്ടുണ്ട്.

 

59 ബാച്ചുകളാണ് മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്ബിനേഷനില്‍ അധികമായി അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ 61 ബാച്ചുകള്‍ കൊമേഴ്സ് കോമ്ബിനേഷനിലും അനുവദിച്ചിട്ടുണ്ട്. 14 കോടിയുടെ അധിക ബാധ്യതയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിലൂടെ സർക്കാറിന് ഉണ്ടാവുക. മലപ്പുറം ജില്ലയില്‍ കൂടാതെ കാസർഗോഡ് ജില്ലയിലെ 13 കോമേഴ്സ് ബാച്ചുകളും ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും ആണ് അനുവദിച്ചിട്ടുള്ളത്.

 

സംസ്ഥാന സർക്കാറിന് 14,90,40,000 രൂപയുടെ അധിക സാമ്ബത്തിക അബാധ്യതയാണ് അധിക ബാച്ചുകള്‍ അനുവദിക്കുന്നതിലൂടെ ഉണ്ടാവുക. അതേസമയം പ്രശ്നം പരിഹരിക്കാൻ ഇത്രയും ബാച്ചുകള്‍ അനുവദിച്ചതിലൂടെ സാധിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.