News Today Wayanad

News Updates..

വെറ്ററിനറി സര്‍വകലാശാല പ്രവേശനം : ജൂലൈ 16 വരെ അപേക്ഷിക്കാം 

1 min read

 

കൽപ്പറ്റ : കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kvasu.ac.in ഫോണ്‍: 04936 209260; dar@kvasu.ac.in.

 

സെലക്ഷൻ എങ്ങനെ? 

 

എംഎസ്, എംഎസ്‌സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ പാഠ്യപ്രവർത്തനങ്ങള്‍ എന്നിവ നോക്കി റാങ്ക് ചെയ്യും. ബിഎസ്‌സി, ‍‍ഡിപ്ലോമ, പിജി ഡിപ്ലോമ: സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി.

 

പ്രോഗ്രാമുകള്‍ ഇവ

 

∙ എംഎസ്‌-വൈല്‍ഡ് ലൈഫ് സ്റ്റഡീസ് (2 വർഷം) പഠനകേന്ദ്രം: പൂക്കോട്,11 സീറ്റ്. യോഗ്യത: ബയോസയൻസസ് ബിരുദം (ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി, പോള്‍ട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്).

 

∙ എംഎസ്‌സി ക്വാളിറ്റി കണ്‍ട്രോള്‍ ഇൻ ഡെയറി ഇൻഡസ്ട്രി (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി,6 സീറ്റ്. യോഗ്യത: ബിരുദം (ഡെയറി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്നോളജി, ഫുഡ് സയൻസ്, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, കെമിസ്ട്രി, മൈക്രോബയോളജി).

 

∙ എംഎസ്‌സി ബയോസ്റ്റാറ്റ്സ് (2 വർഷം) കേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ് അടങ്ങിയ ബിരുദം.

 

∙ എംഎസ്‌സി ബയോകെമിസ്ട്രി & മോളിക്യുലർ ബയോളജി(2 വർഷം) പഠനകേന്ദ്രം:മണ്ണുത്തി,17 സീറ്റ്. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, കെമിസ്ട്രി, ഡെയറി സയൻസ്, സുവോളജി).

 

∙ എംഎസ്‌സി അപ്ലൈഡ് മൈക്രോബയോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 11 സീറ്റ്. യോഗ്യത: ബിരുദം (മൈക്രോബയോടെക്നോളജി, വെറ്ററിനറി സയൻസ്, അഗ്രികള്‍ചർ)

 

∙ എംഎസ്‌സി അനിമല്‍ ബയോടെക്നോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: ബിഎസ്‌സി / ബിടെക് (ബയോടെക്നോളജി, ‍ഡെയറി ടെക്നോളജി, ലൈഫ് സയൻസ്).

 

∙ എംഎസ്‌സി അനിമല്‍ സയൻസസ് (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: ബിവിഎസ്‌സി, ലൈഫ് സയൻസ് ബിരുദം, ബിഎസ്‌സി പോള്‍ട്രി പ്രൊഡക്‌ഷൻ& ബിസിനസ് മാനേജ്മെന്റ് .

 

∙ എംഎസ്‌സി അപ്ലൈഡ് ടോക്സിക്കോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: സുവോളജി, ബോട്ടണി,അഗ്രികള്‍ചർ, കെമിസ്ട്രി, ഫാർമസി, ലൈഫ് സയൻസസ് ബിരുദം .

 

∙ബിഎസ്‌സി പോള്‍ട്രി പ്രൊഡക്‌ഷൻ & ബിസിനസ് മാനേജ്മെന്റ് ( 3 വർഷം) പഠനകേന്ദ്രം: കോളജ് ഓഫ് ഏവിയൻ സയൻസസ്, തിരുവിഴാംകുന്ന് (പാലക്കാട്), 44 സീറ്റ്. യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്‌എസ്‌ഇ

 

∙ഡിപ്ലോമ ഇൻ ഡെയറി സയൻസ് (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി (30) പൂക്കോട് (40) യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്‌എസ്‌ഇ.

 

∙ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി (ഒരുവർഷം) പഠനകേന്ദ്രം: മണ്ണുത്തി,10 സീറ്റ് യോഗ്യത: പ്ലസ്ടു/ വിഎച്ച്‌എസ്‌ഇ (മെക്കാനിക്കല്‍ /ഇലക്‌ട്രിക്കല്‍/സോഫ്റ്റ്‌വെയർ ഡിപ്ലോമ /ഐടിഐ അഭികാമ്യം) പിജി ഡിപ്ലോമ പ്രോഗ്രാം. ഒരു വർഷ പിജി ഡിപ്ലോമ (ക്ലൈമറ്റ് സർവീസസ് ഇൻ അനിമല്‍ അഗ്രികള്‍ചർ (2 സീറ്റ്) / ക്ലൈമറ്റ് സർവീസസ് (2) / വെറ്ററിനറി കാർഡിയോളജി (3) / വെറ്ററിനറി അനസ്തീസിയോളജി (2) എന്നിവ മണ്ണുത്തിയിലുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.