News Today Wayanad

News Updates..

കേന്ദ്ര സര്‍വീസില്‍ 17,727ഒഴിവുകൾ : കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്‌ക്ക് ജൂലൈ 24 അപേക്ഷിക്കാം 

1 min read

 

കേന്ദ്ര സർവീസില്‍ ജോലി നേടാനാഗ്രഹിക്കുന്ന ബിരുദധാരികള്‍ക്ക് അവസരവുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കേന്ദ്ര ഗവണ്‍മെന്റ് സർവീസിലെ നിയമനത്തിന് ബിരുദധാരികള്‍ക്ക് അവസരം ഒരുക്കുന്ന കമ്ബൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്‌ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.ആകെ 17,727 ഒഴിവുകളാണ് ഗ്രൂപ്പ് ബി,സി വിഭാഗങ്ങളിലെ 34 തസ്തികകളിലായി ഉള്ളത്.

 

20 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവർക്ക് സെൻട്രല്‍ സെക്രട്ടറിയേറ്റ്, റെയില്‍വേ, വിദേശകാര്യം, എ എഫ് എച്ച്‌ ക്യു എന്നിവിടങ്ങളിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സിബിഐയിലെ സബ് ഇൻസ്പെക്ടർ തസ്തികളിലേക്കും സെൻട്രല്‍ എക്സൈസ് സിബി ഐ സിയിലെ ഇൻസ്പെക്ടർ, റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, എക്സാമിനർ സിബിഐ സി യിലെ ഇൻസ്പെക്ടർ, പോസ്റ്റ്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലെ ഇൻസ്പെക്ടർ പോസ്റ്റ്സ്, സെൻട്രല്‍ ബ്യൂറോ ഓഫ് നർക്കോട്ടിക്സിലെ ഇൻസ്പെക്ടർ എന്നിവിടങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

ഇതുകൂടാതെ വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സിബിഐ സി യിലെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, മനുഷ്യാവകാശ കമ്മീഷനില്‍ റിസർച്ച്‌ അസിസ്റ്റന്റ്, സി ആൻഡ് എ ജിയിലെ ഡിവിഷണല്‍ അക്കൗണ്ടന്റ്, എൻ ഐ എ യിലെ സബ് ഇൻസ്പെക്ടർ, നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളില്‍ നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ സബ് ഇൻസ്പെക്ടർ 18 മുതല്‍ 32 വയസ്സുവരെയുള്ളവർക്കും മറ്റുള്ള തസ്തികകളില്‍ അപേക്ഷിക്കുന്നവർക്ക് 18 മുതല്‍ 30 വയസ്സുവരെയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

തസ്തികകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനും വിശദമായ വിജ്ഞാപനം ലഭിക്കുന്നതിനും ഉദ്യോഗാർത്ഥികള്‍ക്ക് ssc.gov.in സന്ദർശിക്കാവുന്നതാണ്. അപേക്ഷകള്‍ ജൂലൈ 24 ന് രാത്രി 11 മണി വരെ സമർപ്പിക്കാൻ സാധിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.