News Today Wayanad

News Updates..

പാടെ തകർന്ന് കോളിയാടി-അരിമാനി റോഡ് : സിപിഐ വാഴ നട്ടു പ്രതിഷേധിച്ചു

1 min read

 

ബത്തേരി : പാടെ തകർന്ന കോളിയാടി-അരിമാനി റോഡിൽ സിപിഐ വാഴ നട്ടു പ്രതിഷേധിച്ചു.

മൂന്ന് കിലോമീറ്റര്‍ ദൈഘ്യമുള്ള പാതയില്‍ കാല്‍നടയാത്രപോലും ദുസഹമാണ്. അത്രയക്ക് പരിതാപകരമാണ് കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ അവസ്ഥ.

 

അഞ്ചുവര്‍ഷം മുമ്പാണ് റോഡില്‍ അറ്റകുറ്റപ്പണി നടന്നത്. അതേകൊല്ലം കാലവര്‍ഷത്തില്‍ റോഡ് തകര്‍ന്നു. പ്രദേശവാസികള്‍ കല്ലും മണ്ണും ഇട്ട് കുഴികള്‍ നികത്തിയാണ് റോഡ് ഒരുവിധം സഞ്ചാരയോഗ്യമാക്കിയത്. പിന്നീട് രൂപപ്പെട്ട കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി. ഓട്ടോറിക്ഷ പോലും ഇതുവഴി വരാതായി.

 

കോളിയാടിയില്‍ നിന്നു അരിമാനിയില്‍ എത്തുന്ന പാത പുത്തന്‍കുന്നു വഴി ഊട്ടി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അനേകം കുടുംബങ്ങള്‍ യാത്രയ്ക്ക് ആശ്രയിക്കുന്നതാണ് നെന്‍മേനി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട റോഡ്. ആവശ്യമായ തുക വകയിരുത്തി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.