News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

ബത്തേരി : കല്ലുമുക്ക് ഗവ. എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 8ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

 

നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി കണക്ക് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 8ന് ഉച്ചയ്ക്ക് 2ന്.

 

വാളവയൽ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 8ന് 10.30ന് സ്കൂളിൽ നടക്കും.

 

അമ്പലവയൽ ഗവ. വിഎച്ച്എസ്എസിൽ സോഷ്യൽ സയൻസ്, യുപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 9 നു രാവിലെ 10.30ന്.

 

 

കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസി. പ്രഫസർ ഇൻ ഫൈൻ ആർട്‌സ്, അസി. പ്രഫസർ ഇൻ പെർഫോമിങ് ആർട്‌സ്, അസി. പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 9നു രാവിലെ 11ന്. ഫോൺ : 9846717461.

 

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച 11നു രാവിലെ 10ന്.

 

മാനന്തവാടി : കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 17 ന് രാവിലെ 10.30ന്. ഫോൺ : 9745452834.

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.