News Today Wayanad

News Updates..

എയര്‍പോര്‍ട്ടില്‍ 3256 ഒഴിവുകൾ : 75,000 രൂപ വരെ ശമ്പളം ; ജൂലൈ 12 വരെ അപേക്ഷിക്കാം

1 min read

 

എയര്‍പോര്‍ട്ട് ജോലി സ്വപ്‌നം കാണുന്നവരാണോ? AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് (AIASL) കീഴിലാണ് ഒഴിവുകള്‍. ടെർമിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് നിയമനം. ആകെ 3256 ഒഴിവുകളാണ് ഉള്ളത്.

 

ഒഴിവുകൾ

 

ടെര്‍മിനല്‍ മാനേജര്‍ -3, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജർ-30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ 101, റാമ്ബ് മാനേജർ-2, ഡെപ്യൂട്ടി റാമ്ബ് മാനേജർ-6, ഡ്യൂട്ടി മാനേജർ-40, ജൂനിയർ ഓഫീസർ-91, ഡെപ്യൂട്ടി ടെർമിനല്ഡ മാനേജർ-3, പാരാമെഡിക്കല്‍ കം കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-3, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-406, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ-2216, യൂട്ടിലിറ്റി ഏജന്റ്-22 എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

പ്രായപരിധി

 

ടെര്‍മിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, റാമ്ബ് മാനേജര്‍, ഡെപ്യൂട്ടി റാമ്ബ് മാനേജര്‍ എന്നിവർക്ക് 55 വയസാണ് പ്രായപരിധി. ഡ്യൂട്ടി ഓഫീർക്ക് 50 ഉം ജൂനിയർ ഓഫീസർ കാർഗോയ്ക്ക് 37 ഉം, ജൂനിയർ ഓഫീസർ ടെക്നിക്കല്‍, റാംപ് ഓഫീസർ തുടങ്ങിയ തസ്തികകള്‍ക്ക് 28 വയസുമാണ് പ്രായപരിധി.

 

ടെർമിനല്‍ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനല്‍ മാനേജർ-60,000 രൂപ,ഡ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ് 29,760 എന്നിങ്ങനെയാണ് ശമ്ബളം

 

ജൂലൈ 12 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനാകുക. ഓരോ തസ്തികകളുടേയും യോഗ്യത, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ക്ക്- https://www.aiasl.in/Recruitment

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.