News Today Wayanad

News Updates..

പ്ലസ്‌വണ്‍; ആദ്യസപ്ലിമെന്ററി അലോട്‌മെന്റ് അടുത്തയാഴ്ച

1 min read

 

പ്ലസ് വണ്‍ ആദ്യസപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിക്കല്‍ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച്‌ മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താത്കാലികമായി പുതിയ ബാച്ച്‌ അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച്‌ അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു.

 

52,530 മെറിറ്റ് സീറ്റാണ് സപ്ലിമെന്ററി അലോട്മെന്റിലുള്ളത്. മുഖ്യഅലോട്മെന്റുകള്‍ പൂർത്തിയായപ്പോള്‍ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്സ് ക്വാട്ടയില്‍ ഒഴിവുള്ള 3,172 സീറ്റും മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റുകളില്‍ അവശേഷിച്ച 8,136 സീറ്റും ഇതിനൊപ്പം ചേർത്താണ് സപ്ലിമെന്ററി അലോട്മെന്റ് നടത്തുക.

 

സപ്ലിമെന്ററി ഘട്ടത്തില്‍ രണ്ട് അലോട്മെന്റുകളാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. താത്കാലിക ബാച്ച്‌ അനുവദിക്കുന്ന സാഹചര്യത്തില്‍ ഒരു അലോട്മെന്റകൂടി നടത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴിവുള്ള സീറ്റിന്റെ എണ്ണത്തിനടുത്ത അപേക്ഷകള്‍ മാത്രമാണ് സപ്ലിമെന്ററി അലോട്മെന്റിനായി ലഭിച്ചിട്ടുള്ളത്. സ്പോർട്സ്, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശന നടപടി പൂർത്തിയായതിനാല്‍ ഇനി സപ്ലിമെന്ററി അലോട്മെന്റ് വഴി മെറിറ്റിലുള്ള പ്രവേശനം മാത്രമേ സാധ്യമാകൂ.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.