News Today Wayanad

News Updates..

രേണുരാജിന് സ്ഥലംമാറ്റം : മേഘശ്രീ പുതിയ വയനാട് ജില്ലാ കള‌ക്ടര്‍

1 min read

 

കൽപ്പറ്റ : സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി.

 

ഡോക്ടർ അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറുമായും ബി.അബ്ദുല്‍ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു.

 

രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാകും. മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.