News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട്ടൈം മലയാളം അധ്യാപക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലായ് രണ്ടിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04936 220147

 

മേപ്പാടി ഗവ.പോളിടെക്‌നിക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ലക്ചറര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് ട്രേഡ് ടെക്‌നീഷ്യന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും നിയമനം നടത്തുന്നു.

 

മെക്കാനിക്കല്‍ ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് എഞ്ചിനീയറിങ്ങ് ബിരുദവും ഫിസിക്‌സ്, ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോട് കൂടിയുളള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.

 

ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര എഞ്ചിനീയറിങ്ങ് ഡിപ്ലോമയും ട്രേഡ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ടി.എച്ച.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

 

ജൂലൈ 3 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 04936 282095, 9400006454

 

 

മേപ്പാടി : എരുമക്കൊല്ലി ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. ഹിന്ദി പാർട്ട് ടൈം എന്നീ തസ്തികകളിൽ താത്കാലിക നിയമനം. അഭിമുഖം മുന്നിനു രാവിലെ 11-ന് സ്കൂൾഓഫീസിൽ.

 

മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന വിവിധ സ്കൂളിലേക്ക് കായികാധ്യാപകനെയും വാർഷിക പദ്ധതിയുടെ ഭാഗമായി ചെസ്, അത്ലറ്റിക്, ചെണ്ട പരിശീലകരെയും നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലായ് രണ്ടിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 04936247236.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.