News Today Wayanad

News Updates..

വിദ്യാഥികളിലെ മയക്കുമരുന്ന് ഉപയോഗം : ജാഗ്രത പാലിക്കണം – ഇസ്മായിൽ ദാരിമി

1 min read

 

അമ്പലവയൽ : വിദ്യാത്ഥി സമൂഹത്തിനടയിൽ വ്യാപകമായ മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ വിദ്യാത്ഥികൾ ജാഗ്രത പാലിക്കണമെന്നും, അത് മാനവരാശിക്ക് തന്നെ വൻ ഭീഷണിയാണന്നും ആനപ്പാറ റെയ്ഞ്ച് പ്രസിഡൻ്റ് ഇസ്മായിൽ ഭാരിമി അഭിപ്രായപ്പെട്ടു. ആനപ്പാറ റെയ്ഞ്ച് എസ്.ബി.വി കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 

എസ്.ബി.വി ചെയർമാൻ അബ്ദുൽ ഗഫൂർ വാഫി മാടക്കര അദ്ധ്യക്ഷനായി. നൗഫൽ മാസ്റ്റർ വാകേരി ക്ലാസെടുത്തു.

നീർച്ചാൽ മഹല്ല് ഖത്തീബ് സിദ്ധീഖ് അശ്റഫി പ്രാത്ഥന നടത്തി.

എസ്.കെ.എസ്.എസ് എഫ് മേഖല സെക്രട്ടറി റഷീദ് മൗലവി, നിയാസ് നിർച്ചാൽ, റഫീക്ക് നീർച്ചാൽ, മഹ്മൂദ് ബദരി, ശാഫി ഫൈസി, ആദിൽ ജൂഹരി, ഉമർ ദാരിമി, കുഞ്ഞാലി സൈനി, മുഹമ്മദലി മൗലവി, ഉമറുൽ ഫാറൂഖ് മദനി, അമീൻ യമാനി തുടങ്ങിയവർ സംസാരിച്ചു.

 

 

അശ്റഫ് ഫൈസി സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.