News Today Wayanad

News Updates..

വയനാട് ജില്ലാ എസ്.എഫ്.ഐയെ ഇനി ഇവർ നയിക്കും 

1 min read

 

ബത്തേരി : നേതൃമാറ്റത്തോടെ എസ്.എഫ്.ഐ. ജില്ലാസമ്മേളനം സമാപിച്ചു. പ്രസിഡന്റായി ശരത് മോഹനെയും സെക്രട്ടറിയായി സാന്ദ്രരവീന്ദ്രനെയും തിരഞ്ഞെടുത്തു. പൂക്കോട് വെറ്ററിനറി കോളേജിലെ ജെ.എസ്. സിദ്ധാർഥൻ്റെ മരണവും വയനാട് ഗവ. നഴ്സിങ് കോളേജിലെ തിരഞ്ഞെടുപ്പു പരാജയവും സമ്മേളനത്തിൽ ചർച്ചയായി.

 

എസ്.എഫ്.ഐ.ക്ക് ജില്ലയിൽ പതിറ്റാണ്ടുകൾക്കുമുൻപ് വനിതാ പ്രസിഡന്റുണ്ടായിരുന്നെങ്കിലും 1974-ൽ ജില്ലാകമ്മിറ്റി രൂപവത്കരിച്ച ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് വനിതവരുന്നത് ആദ്യമായാണ്. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം. വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവുമായ സാന്ദ്ര എസ്.എഫ്.ഐ. കല്പറ്റ, കോട്ടത്തറ ഏരിയാകമ്മിറ്റി പ്രസിഡന്റ്റായും ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കല്പറ്റ കോക്കുഴിയിലെ കെ.ആർ. രവീന്ദ്രൻ്റെയും സാഹിനിയുടെയും മകളാണ്.

 

സുൽത്താൻബത്തേരിയിൽ ഗവ. കോളേജും മാനന്തവാടിയിൽ റൂസ കോളേജും ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ട റി പി.എം. ആർഷോ, ജില്ലാസെക്രട്ടറി ജിഷ്ണു ഷാജി, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഹസൻ മുബാറക്ക്, സറീന സലാം, ഇ. അഫ്സൽ, കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, പി.കെ. രാമചന്ദ്രൻ, അപർണ ഗൗരി എന്നിവർ സംസാരിച്ചു.

 

മറ്റുഭാരവാഹികൾ: അഥീന ഫ്രാൻസിസ്, പി.സി. പ്രണവ്, സി ആർ. വിഷ്ണു (വൈസ് പ്രസി.), ആദർശ് സഹദേവൻ, അപർണ ഗൗരി, ഷിയാസ് (ജോ. സെക്ര.), ജിബിൻ, അക്ഷയ് പ്രകാശ്, സായന്ത് (സെക്രട്ടേറിയറ്റംഗങ്ങൾ).

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.