News Today Wayanad

News Updates..

ഫ്രണ്ട്‌സ്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്‍ സ്വീകരിക്കില്ല : കെ.എസ്.ഇ.ബി

1 min read

 

തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങള്‍, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിബില്‍ തുക കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടി.

 

നിലവില്‍ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബില്‍ അടയ്ക്കാനുള്ള നിരവധി ഓണ്‍ലൈൻ മാർഗങ്ങള്‍ കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.