News Today Wayanad

News Updates..

ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരം ; ഇന്ത്യ- ഓസീസ് പോരാട്ടം ഇന്ന്

1 min read

 

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്.

 

മികച്ച മാര്‍ജിനില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പലിശ സഹിതം പകരംവീട്ടിയ പ്രതീതിയാകും ഇന്ത്യക്ക്. കാരണം ഇന്ത്യയോട് വലിയ മാര്‍ജിനില്‍ തോറ്റാല്‍ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താകും. ഇതിനായാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

 

സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും സൂപ്പര്‍ എട്ടിലെ അവസാന മത്സരമാണ് ഇത്.

 

ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിക്കും. ഇന്ത്യക്കെതിരെ തോല്‍ക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ സെമി കാണാതെ പുറത്താകും.

 

 

 

ഈ ലോകകപ്പില്‍ ഇന്ത്യ നാല് മത്സരം കളിച്ചു, നാലിലും ജയിച്ചു. ഒരു കളി മഴകാരണം ഉപേക്ഷിച്ചു. പാകിസ്താനെതിരായ മത്സരം ഒഴിച്ചുനിർത്തിയാല്‍ ഇന്ത്യൻ ടീമിന് വെല്ലുവിളിയില്ലായിരുന്നു. ബാറ്റിങ്ങില്‍ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ മികച്ച സ്കോർ കണ്ടെത്തുന്നു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും കുല്‍ദീപ് യാദവും ഓരോ മത്സരംകഴിയുമ്ബോഴും കൂടുതല്‍ അപകടകാരികളാകുന്നു. ഹാർദിക് പാണ്ഡ്യ തികഞ്ഞ ഓള്‍റൗണ്ടറായി മാറി.

 

പക്ഷേ, ഈ മത്സരങ്ങളിലെല്ലാം എതിരാളികള്‍ താരതമ്യേന ദുർബലരായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ എവിടെനില്‍ക്കുന്നു എന്നറിയാനുള്ള യഥാർഥപരീക്ഷണം തിങ്കളാഴ്ച തുടങ്ങുന്നു. സൂപ്പർ എട്ടിലെ ഹെവിവെയ്റ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയയാണ് എതിരാളി. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. മുൻ ചാമ്ബ്യരുടെ പോരാട്ടം രാത്രി എട്ടുമുതല്‍ കിങ്സ്റ്റണില്‍.

 

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യ സെമിയിലെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. എങ്കിലും, ജയിച്ചില്ലെങ്കില്‍ സെമി പ്രവേശത്തിന് മറ്റു മത്സരഫലങ്ങളെയും ആശ്രയിക്കേണ്ടിവരും.

 

ഇതുവരെ ഇന്ത്യയുടെ യാത്ര സുഗമമായിരുന്നു. നാല് ഓള്‍റൗണ്ടർമാരെ കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ പ്രാഥമികഘട്ടത്തില്‍ ഒരേ ഇലവനെത്തന്നെ കളിപ്പിച്ചു. സൂപ്പർ എട്ടില്‍, പേസർ മുഹമ്മദ് സിറാജിനെ മാറ്റി കുല്‍ദീപ് യാദവിനെ കൊണ്ടുവന്നതു മാത്രമാണ് ഏക മാറ്റം. കുല്‍ദീപ് ടീമിന്റെ പ്രതീക്ഷയ്ക്കനുസരിച്ച്‌ ഉയരുകയുംചെയ്തു.

 

ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ശനിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ആ കോട്ടവും പരിഹരിച്ചു. ടീമിലുള്ള മലയാളിതാരം സഞ്ജു സാംസണ് ഇതുവരെ അവസരം കിട്ടിയിട്ടില്ല.

 

മിച്ചല്‍ മാർഷിന്റെ നേതൃത്വത്തിലുള്ള ഒാസ്ട്രേലിയൻ ടീം പ്രാഥമികഘട്ടത്തില്‍ നാലു മത്സരങ്ങളും ജയിച്ചാണ് സൂപ്പർ എട്ടിലെത്തിയത്. എന്നാല്‍, ഞായറാഴ്ച അഫ്ഗാനിസ്താനോട് തോറ്റതോടെ പ്രതിസന്ധിയിലായി. സെമിയിലെത്താതെ മടങ്ങുന്നത് ചിന്തിക്കാനാകാത്ത ഒാസീസ് തിങ്കളാഴ്ച എല്ലാ ആയുധങ്ങളും പുറത്തെടുക്കും.

 

കലങ്ങിമറിഞ്ഞ് ഗ്രൂപ്പ്

 

ഞായറാഴ്ച അഫ്ഗാനിസ്താൻ ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ ഗ്രൂപ്പ് എയിലെ സാധ്യതകള്‍ കലങ്ങിമറിഞ്ഞു. ഞായറാഴ്ച ഇന്ത്യയോടു തോറ്റാല്‍ ഓസീസിന്റെ കാര്യം കഷ്ടത്തിലാകും. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്താൻ സെമിയിലെത്തും. ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചാലും അഫ്ഗാനിസ്താൻ-ബംഗ്ലാദേശ് മത്സരഫലം പ്രധാനമാണ്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.