News Today Wayanad

News Updates..

ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ്ജ് വേഗത്തില്‍ കുറയുന്നോ ? പരിഹാര മാര്‍ഗങ്ങളുണ്ട്

1 min read

 

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ബാറ്ററിയുടെ ചാർജ് വേഗത്തിൽ കുറയുന്നത്. മിക്കവാറും സ്മാർട്ട്ഫോണുകളും വാങ്ങി കുറച്ച്‌ നാള് കഴിയുമ്പോൾ ബാറ്ററിക്ക് ബാക്കപ്പ് അപ്പ് കുറയുന്ന പ്രവണതയുണ്ട്. ഇത് ഒഴിവാക്കാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

 

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫോൺ ഒരിക്കലും നൂറ് ശതമാനം വരെ ചാർജ്ജ് ചെയ്യാതിരിക്കുക എന്നത്. കാരണം ഡിവൈസ് 0 ശതമാനത്തിൽ നിന്നും 100 ശതമാനം വരെ ചാർജ് ചെയ്യുമ്ബോൾ ഒരു ചാർജിങ് സൈക്കിൾ പൂർത്തിയാകും. ഓരോ ചാർജിങ് സൈക്കിളും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ഇതിനാൽ ഫോണിന്റെ ബാറ്ററി എപ്പോഴും 30-80 ശതമാനത്തിനുള്ളിൽ നിർത്താൻ ശ്രമിക്കണം.

 

ഇതിന് പുറമെ ഫോൺ ബാറ്ററി അധികം ചൂടാകുന്നതും ബാറ്ററിക്ക് ദോഷകരമാണ്. അതിനാൽ വേനൽക്കാലത്ത് ഫോൺ കാറിന്റെ ഡാഷ്ബോർഡിൽ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്ബോൾ ഫോണ് ചാർജ് ചെയ്യാൻ ഇടുന്നതും ഒഴിവാക്കണം.

 

ഇതിന് പുറമെ ഫോണിലെ ബാറ്ററി അമിതമായി ചൂടാകുന്നതിന് പിന്നിൽ ചിലപ്പോഴൊക്കെ ചാർജറിനും പങ്കുണ്ടായിരിക്കും. ഫോണിന് അനുയോജ്യമായ ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഏത് ബ്രാന്റിന്റെയാണോ ഫോണ് ആ ബ്രാന്റ് തന്നെ ആ മോഡൽ ഫോണിനായി പുറത്തിറക്കിയിട്ടുള്ള ചാർജർ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടെ ചാർജറുകൾ ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററിയെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.