News Today Wayanad

News Updates..

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

1 min read

 

ബിരുദ പ്രവേശനം: ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

 

►കാലിക്കറ്റ് സർവകലാശാലയു ടെ ബിരുദ പ്രവേശനത്തിൻ്റെ ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്‌മെൻ്റ് ഉറപ്പാക്കണം. എസ്.സി./എസ്. ടി./ ഒ.ഇ.സി./ഒ.ബി.സി. വിദ്യാർഥികൾ 135 രൂപ, മറ്റുള്ളവർ 540 രൂപ. മാൻഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടർ അലോട്മെന്റുകളിലേക്കു പരിഗണിക്കുകയുള്ളൂ. ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25-ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാകും.

 

ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ 24-ന് വൈകീട്ട് അഞ്ചുവരെയുള്ള എഡിറ്റിങ് സൗകര്യം ഉപയാഗിച്ച് മറ്റു ഓപ്ഷനുകൾ നിർബന്ധമായും റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ ഭാഗികമായാ പൂർണമായോ റദ്ദുചെയ്യാം. ഹയർ ഓപ്ഷൻ റദ്ദാക്കുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്മെന്റിനു ശേഷമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

 

എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്ക് കമ്യൂണിറ്റി ക്വാട്ട റാക്ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 24-ന് വൈകീട്ട് അഞ്ചുവരെ സ്റ്റുഡന്റ് ലോഗിനിൽ ലഭിക്കും.

 

എം.ബി.എ. (ഫുൾ ടൈം/പാർട്ട് ടൈം) പ്രവേശനം

 

►കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ (ഫുൾടൈം പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് ഒഴികെ)

 

എന്നിവയിൽ എം.ബി.എ. പ്രവേശനത്തിന് സിമാറ്റ് 2024 യോഗ്യത നേടിയവർക്കുൾപ്പെടെ ഓൺലൈനായി 29 വരെ അപേക്ഷിക്കാം. ഫോൺ: 0494 2407017, 2407016.

 

അഫ്‌സൽ-ഉൽ-ഉലമ പ്രവേശനം

 

അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി) കോഴ്സിലേക്ക് (പ്ലസ്‌ടു ഹ്യൂ മാനിറ്റീസ് തത്തുല്യ കോഴ്സ്) 30 വരെ ഓൺലൈന്നായി അപേക്ഷിക്കാം. ഫീസ്: എസ്.സി./എസ്. ടി. 195 രൂപ, മറ്റുള്ളവർ 470 രൂപ. ഫോൺ: 0494 2407016, 2407017, 2660600

 

ഇൻറഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്മെന്റ്

 

അഫിലിയേറ്റഡ് കോളേജുകളിലെ ഇൻ്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ ഒന്നാമത്തെ അലോട്മെന്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്റ് ലഭിച്ചവർ 22-ന് നാലു മണിക്കു മുൻപായി മാൻഡേറ്റ് റി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഫീസടച്ചവർ സ്റ്റുഡന്റ്റ്സ് ലോഗിനിൽ വിശദാംശങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടെങ്കിൽ 22-ന് നാലുമണിക്കു മുൻപായി ഹയർ ഓപ്ഷൻ റദ്ദു ചെയ്യണം.

 

പരീക്ഷ

 

പഠനവകുപ്പിലെ എം.എസ്‌സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) രണ്ടാം സെമസ്റ്റർ ജൂൺ 2024 റെ ഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായ് 17-ന് തുടങ്ങും ഒന്നാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 24-ന് തുടങ്ങും. കേന്ദ്രം: സെയ്ൻ്റ് മേരീസ് കോളേജ് തൃശ്ശൂർ.

 

 

 

 

പരീക്ഷ

 

► അഫിലിയേറ്റഡ് കോളേജുകൾ/സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (സി.ഡി.ഒ.ഇ.) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (പി.ജി-സി.ബി.സി. എസ്.എസ്.) എം.എ., എം.എ സി., എം.കോം., എം.എസ്. ഡബ്ല്യൂ., എം.ബി.ഇ., എം.ടി. ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. ഏപ്രിൽ 2024/ഏപ്രിൽ 2023-റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായ് 22-ന് തുടങ്ങും.

 

സർവകലാശാലാ എൻജിനിയറിങ് കോളേജിലെ (ഐ.ഇ .ടി.) ബി.ടെക്. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലായ് ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലായ് എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷാഫലം

 

►വിവിധ ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 2021, 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ യും മൂന്നാം സെമസ്റ്റർ നവംബർ 2023 2021 & 2022 പ്രവേശനം), നവംബർ 2022 (2020 പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂ വ്മെൻ്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

 

പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ ബി.എച്ച്.എം. ഏപ്രിൽ 2024 റഗുലർ (2020 പ്രവേശനം)/സപ്ലിമെന്ററി (2019 പ്ര വേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലായ് ആറുവരെ അപേക്ഷിക്കാം. നാലാം സെമ സ്റ്റർ (സി.സി.എസ്.എസ്. 2021 & 2022 പ്രവേശനം) എം.ബി.എ. ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.