News Today Wayanad

News Updates..

വൈത്തിരിയിലെ സ്വർണക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ : ഒരാൾകൂടി അറസ്റ്റിൽ

1 min read

 

വൈത്തിരി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. മലപ്പുറം, വണ്ടൂർ, കരിപ്പത്തൊ ടിക വീട്ടിൽ താജ് റഹീം (34) ആണ് പിടിയിലായത്. അഹമ്മദാബാദിൽനിന്നാണ് ഇയാൾ പിടിയിലായത്.

 

ഒളിവിലായിരുന്ന ഇയാൾ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനാൽ ഇയാൾക്ക് ഖത്തറിൽ ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് തിരിച്ചുവരും വഴി ബുധനാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിൽ ചെക്ക്ഔട്ട് ചെയ്യുന്ന സമയത്താണ് ഇയാൾ കുടുങ്ങിയത്.

 

ജില്ലാ പോലീസ് മേധാവി ടി. നാരായണൻ്റെ നിർദേശപ്രകാരം വൈത്തിരി എസ്.ഐ. പി.വി. പ്രശോഭ്, എസ്.സി.പി.ഒ. ഷാലു ഫ്രാൻസിസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ താജ് റഹീമിനെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

 

 

ജൂൺ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊഴുതന, പെരുങ്കോടയിൽവെച്ചാണ് സ്വർണക്കടത്ത് സംഘങ്ങൾ ഏറ്റുമുട്ടിയത്. മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. മുംബൈ യിൽവെച്ചായിരുന്നു സ്വർണം തട്ടിയെടുത്തത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.