News Today Wayanad

News Updates..

എടക്കാടിൽ വീണ്ടും കടുവ ആക്രമണം : പശുവിൻ്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ 

1 min read

 

കേണിച്ചിറ : എടക്കാട് കടുവ വീണ്ടുമെത്തി. പശുവിൻ്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി സ്ഥലത്ത് വനം വകു പ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ദൃശ്യങ്ങൾ പതിഞ്ഞതായാണ് കരുതുന്നത്. മെമ്മറി കാർഡ് പരിശോധനക്കായി ഫോറസ്റ്റ് ഓഫിസിലേക്ക് കൊപോയി.

 

ഇന്നലെ വൈകിട്ട് 5: 30 തോടെയാണ് എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗ്ഗീസിന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പശുവിൻ്റെ ജഡം കിടന്നിടത്ത് രണ്ട് കാമറകൾ ആണ് സ്ഥാപിച്ചിരുന്നത്. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.