News Today Wayanad

News Updates..

വയനാട് തുരങ്കപാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

1 min read

 

കേരളത്തിന്‍റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാതയുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

 

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും.

 

പദ്ധതിക്കു വേണ്ടിയുള്ള ടെണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ടെക്‌നിക്കല്‍ ബിഡ്ഡിന്‍റെ പരിശോധന ആരംഭിച്ചു. പദ്ധതിക്കായി 2043.7 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

 

ദേശീയപാത വികസനത്തിന്‍റെ നിര്‍ണായക ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 

149.17 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ഥ്യമായി. 297.59 കിലോമീറ്റര്‍ പ്രവൃത്തി പുരോഗമിക്കുന്നു. 3505 കോടിയാണ് ഇതുവരെ അനുവദിച്ചത്.

 

തീരദേശ ഹൈവേയില്‍ മലപ്പുറം മുഹിയുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയും പടിഞ്ഞാറേക്കര മുതല്‍ ഉണ്ണിയാല്‍ വരെയുമുള്ള സ്‌ട്രെച്ചിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ലെവല്‍ ക്രോസില്ലാത്ത കേരളമെന്നതും യാഥാര്‍ഥ്യമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.