News Today Wayanad

News Updates..

14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രം : നെല്ലിന് 117 രൂപ കൂട്ടി

1 min read

 

ന്യൂഡൽഹി : 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

 

സാധാരണ ഗ്രേഡ് നെല്ലിന്റെ തറവില ക്വിന്റലിന് 117 രൂപ ഉയർത്തി 2800 രൂപയാക്കി. എ-ഗ്രേഡിന് 2320 രൂപയായി. കിലോയ്ക്ക് 1.17 രൂപയുടെ വർധന. ഒരു കിലോക്ക് യഥാക്രമം 23, 23.20 രൂപയാണ് കേന്ദ്രത്തിന്റെ താങ്ങുവില. 2018-ലെ ബജറ്റിൽ താങ്ങു വില ഉത്പാദനച്ചെലവിൻ്റെ ഒന്നര ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെന്നും ശാസ്ത്രീയമായി ചെലവ് കണക്കാക്കിയാണ് താങ്ങുവില ഏർപ്പെടുത്തിയതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

 

ഉത്പാദനച്ചെലവിൻ്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനയിൽ പാലിച്ചിട്ടുണ്ട്. നിലവിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ 58.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.