News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

അമ്പലവയൽ : ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ഹിസ്റ്ററി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് ( ജൂൺ 20 ന് ) രാവിലെ 10 ന് ഒ‍ാഫിസിൽ നടക്കും.

 

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി, എച്ച്.എസ്.ടി. ഡ്രോയിങ് തസ്തി കകളിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച 20-ന് 2.30-ന് സ്കൂൾ ഓഫീസിൽ.

 

തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡ റി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക നിയമനം. കൂടിക്കാഴ്ച 20-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.