News Today Wayanad

News Updates..

ഇന്ന് വൈദ്യുതി മുടങ്ങും

1 min read

 

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയില്‍ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂണ്‍ 19) രാവിലെ 8:30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും, പരക്കുനി, മഞ്ചേരി പരക്കുനി, മാതങ്കോട്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് 6 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ സ്പേസർ വർക്ക് നടക്കുന്നതിനാൽ ഇന്ന് (ജൂൺ 19 – ബുധൻ ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ തരുവണ ടൗൺ, കല്ലോടി കോൺവെൻ്റ്, കമ്മോം, അത്തിയോറ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.

 

ബത്തേരി, താളൂർ റോഡ് പ്രവർത്തിയുടെ ഭാഗമായി, ചുള്ളിയോട് ടൗണിൽ ഇലക്ട്രിക് ലൈൻ മാറ്റിസ്ഥാപിക്കുന്നതിനാൽ ഇന്ന് ( ജൂൺ 19 – ബുധൻ ) രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ, കോട്ടയിൽ, കുറുക്കൻകുന്ന്, അഞ്ചാംമൈൽ, മംഗലം കർപ് എസ്റ്റേറ്റ്, ചുള്ളിയോട്, രാമ്പള്ളി, ചുള്ളിയോട് പി.എച്ച്.സി, താളൂർ ചിറ, താളൂർ, മാവാടി എന്നീ ട്രാസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.