News Today Wayanad

News Updates..

പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് 19 ന് : ക്ലാസ്സുകൾ 24 ന് തുടങ്ങും

1 min read

 

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനനടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്‌മെൻ്റ് ജൂൺ 19 നാണ്.

 

ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24നു ക്ലാസുകൾ തുടങ്ങും. കായിക മികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.

 

 

രണ്ടാം അലോട്മെൻ്റ് കഴിഞ്ഞപ്പോൾ പട്ടികവർഗ സംവരണ വിഭാഗത്തിൽമാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തിൽ 15,696 സീറ്റും. മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്‌മെന്റ്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവു വരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്.

 

 

ഈ സീറ്റുകൾ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാൽ ഈ അലോട്മെന്റിൽ കൂടുതൽപ്പേർ ഉൾപ്പെടാൻ സാധ്യതയുണ്ട്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.