News Today Wayanad

News Updates..

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ

1 min read

 

കാലിക്കറ്റ് സർവകലാശാലാ

 

പി.ജി. പ്രവേശനം: ജൂൺ 22 വരെ അപേക്ഷിക്കാം

 

കാലിക്കറ്റ് സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 22 വരെ admission.uoc.ac.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടച്ചതിനുശേഷം റീ-ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിൻ്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകുകയുള്ളൂ.

 

പ്രവേശനം ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിൻ്റൗട്ട് മറ്റ് അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ, മാനേജ്മെൻ്റ്, കമ്യൂണിറ്റി ക്വാട്ട, സ്പോർട്‌സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി അപേക്ഷാ സമർപ്പണം നടത്തി അപേക്ഷയുടെ പ്രിന്റ്റ് എടുക്കേണ്ടതാണ്.

 

മാനേജ്‌മെൻ്റ്, സ്പോർട്‌സ്, എൻ.ആർ.ഐ എന്നീ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ റെജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ നൽകണം. ഓൺലൈൻ റെജിസ്ട്രേഷന് വിദ്യാർഥികൾക്ക് പത്ത് ഓപ്ഷൻ വരെ നൽകാം. വിവരങ്ങൾക്ക്: admission.uoc.ac.in

 

 

ബിരുദ പ്രവേശനം: രേഖകളുടെ കൃത്യത ഉറപ്പാക്കണം

 

►ബിരുദ പ്രവേശനത്തിന്റെ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽ കുന്ന മാർക്ക് കൃത്യമാണെ ന്നും, എൻ.എസ്.എസ്., എൻ. സി.സി., എസ്.പി.സി., ആർ ട്സ്, സ്പോർട്‌സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ പ്ലസ്‌ടു തലത്തിലുള്ളതാണെ ന്നും നോൺ-ക്രീമിലെയർ, ഇ. ഡബ്ല്യു.എസ്. സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തണം. 2022, 2028, 2024 വർഷങ്ങളിൽ വി.എച്ച്.എസ്.ഇ.-എ.ൻഎസ്.ക്യു.എഫ്സ്ക‌ീമിൽ പ്ലസ്‌ടു പാസായ വിദ്യാർഥികൾ എൻ.എസ്.ക്യു.എഫ്. ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കണം.

 

ബി.ടെക്. എൻ.ആർ.ഐ.സീറ്റുകളിൽ പ്രവേശനം

 

►എൻജിനീയറിങ് കോളേജിലെ (സി.യു.-ഐ.ഇ.ടി.) വിവിധ ബ്രാഞ്ചുകളിലേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേ ക്ക് പ്രവേശനത്തിന് ഓൺലൈ നായി അപക്ഷ ക്ഷണിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ www.cuiet.info എന്ന വെബ്സൈ റ്റ് വഴി 19 വരെ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അപേക്ഷാഫീസ് അടവാക്കിയ രസീത്, നിർദിഷ്ട അനുബന്ധ ങ്ങളും സഹിതം 22-ന് മുൻപാ യി കോളേജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ വെബ്സൈ റ്റിൽ. ഫോൺ: 9188400228, 9567172591.

 

പ്രോജക്ട് മൂല്യനിർണയം

 

►സർവകലാശാലാ നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ്സി. കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2024 പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം 18-ന് നടത്തും.

 

 

ബിരുദ പ്രവേശനം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

 

►2024-2025 അധ്യയനവർഷത്തേ ക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ ട്രയൽ അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. 17-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് https://admission. uoc.ac.in വെബ്സൈറ്റിൽ ‘സ്റ്റുഡന്റ് ലോഗിൻ’ എന്ന ലിങ്കിലൂടെ പരി ശോധിക്കാം. നേരത്തേ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെയുള്ള തിരുത്തലുകൾക്കും 17- ന് വൈകീട്ട് മൂന്നുമണിവരെ അവസരമുണ്ടാകും. ഇതിനായി ലോഗിൻചെയ്ത് എഡിറ്റ് / അൺലോക്ക് എന്ന ലിങ്കിലൂടെ തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്കുശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡുചെയ്ത് സൂക്ഷിക്കേണ്ടതാണ്.

 

ഗസ്റ്റ് അധ്യാപക നിയമനം / അഭിമുഖം

 

►കാലിക്കറ്റ് സർവകലാശാലാ നിയമ പഠനവകുപ്പിൽ 2024-25 അധ്യയനവർഷത്തേക്ക് മണിക്കൂർ അടിസ്ഥനത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ബയോഡേറ്റ culaw@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 18-ന് മുൻപായി അയയ്ക്കണം.

 

 

ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

 

 

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്./ സ്പോർട്‌സ്/ആർട്‌സ് തുടങ്ങിയവയുടെ ഗ്രേസ് മാർക്കിന് അർഹരായ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ (2020 & 2021 പ്രവേശനം) സി.ബി.സി.എസ്.എസ്. ഇന്റഗ്രേറ്റ ഡ് പി.ജി. വിദ്യാർഥികൾക്ക് സ്റ്റുഡന്റ്റ്സ് പോർട്ടലിലെ ‘ഗ്രേസ് മാർക്ക് പ്ലാനർ’ മുഖാന്തരം ഓപ്ഷനുകൾ നൽകി പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിലേക്ക് ഇപ്പോൾ നേരിട്ട് അപേക്ഷ സമർപ്പിക്കാം. അവസാനതീയതി 24.

 

ബിരുദദാനച്ചടങ്ങ്

 

► 2024-ലെ ബിരുദദാനച്ചടങ്ങ് കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങളിൽ നടത്തും. പാലക്കാട്: യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് സ്റ്റഡീസ് മുണ്ടൂർ-ജൂൺ 25. തൃശ്ശൂർ: വിമല കോളേജ് തൃശ്ശൂർ- ജൂൺ 26. വയനാട്: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി -ജൂൺ 28. കോഴിക്കോട്: സെയ്ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട്-ജൂൺ 29. മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി-ജൂലായ്‌ രണ്ട്. ഫോൺ: 0494 2407200, 2407239, 2407269.

 

താത്കാലിക നിയമനം

 

►സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനി ങ്ങിൽ ബി.എസ്‌സി., എം.എ സ്‌സി. കോഴ്സു‌കളിൽ താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാ രെ നിയമിക്കുന്നു. ജൂലായ് രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

 

മ്യൂസിക് കോഴ‌്സ് കോഡിനേറ്റർ

 

തൃശ്ശൂരിലുള്ള ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂ‌ൾ ഓഫ് ഡ്രാ ആൻഡ് ഫൈൻആർട്‌സിനു കീഴിലുള്ള മ്യൂസിക് കോഴ്‌സുകളുടെ കോഡിനേറ്ററായി കരാർ നിയമനം നടത്തുന്നു. ജൂലായ് മൂന്നിനു മുൻപ് ബയോഡേറ്റ വെബ്സൈറ്റിലൂടെ സമർപ്പിക്കണം.

 

ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ് പ്രാക്ടിക്കൽ പരീക്ഷ

 

►സർവകലാശാല നടത്തുന്ന ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് കോഴ്സിന്റെ എഴുത്തുപരീക്ഷയിൽ പങ്കെടുക്കുകയും ജൂൺ 12, 13 തീയതികളിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് സാങ്കേതികകാരണത്താൽ പങ്കെടുക്കാൻ കഴിയാതെവരുകയും ചെയ്തവർക്ക് അവസരം. ജൂൺ 20-ന് കാലിക്കറ്റ് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 8.30-ന് സർട്ടിഫിക്കറ്റുകളും സ്പോർട്സ് കിറ്റുകളുമായി ഹാജരാകണം.

 

അധ്യാപകർക്ക് പരിശീലനം

 

►കാലിക്കറ്റ് സർവകലാശാലാ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്റർ കോളേജ് സർവകലാശാലാ അധ്യാപകർക്കായി നടത്തുന്ന പരിശീലന പരിപാടിയിലേക്ക് (ഫാക്കൽറ്റി ഇൻഡക്‌ഷൻ പ്രോഗ്രാം, എഫ്.ഐ.പി.) 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂലായ് 10 മുതൽ ഓഗസ്റ്റ് ആറുവരെയാണ് ക്ലാസ്. പുതുതായി നിയമിതരായ അധ്യാപകർക്ക് നിയമനംനേടി ഒരുവർഷത്തിനുള്ളിൽ എഫ്.ഐ.പി. പൂർത്തിയാക്കണമെന്നത് നിർബന്ധമാണ്.

 

ടൈംടേബിൾ

 

►നാലാം സെമസ്റ്റർ ബി.എഡ്. (2020 പ്രവേശനം മുതൽ) റെഗു ലർ, സപ്ലിമെൻ്ററി ഏപ്രിൽ 2024 പരീക്ഷ ജൂലായ് 24-ന് തുടങ്ങും. രണ്ടാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം മുതൽ) റെഗുലർ, സപ്ലിമെൻ്ററി ഏപ്രിൽ 2024 പരീക്ഷ ജൂലായ് 22-ന് തുടങ്ങും.

 

►വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.കോം., ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്., സിബി.സി.എസ്.എസ്.) റെഗുലർ, സപ്ലിമെന്റ്ററി, ഇംപ്രൂവ്മെൻ്റ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

 

ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. സോഷ്യോളജി, എം.എ. സംസ്കൃത സാഹിത്യം സ്പെഷ്യൽ നവംബർ 2028 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

 

കണ്ണൂർ സർവകലാശാല അറിയിപ്പ്

 

എൻ.എസ്.എസ്. അവാർഡിന് അപേക്ഷിക്കാം

 

നാഷണൽ സർവീസ് സ്കീം 2023- 24 വർഷത്തെ സർവകലാശാലാതല അവാർഡിനായുള്ള അപേക്ഷകൾ ജൂലായ് 31 വരെ സർവകലാശാല എൻ.എസ്. എസ്. വിഭാഗത്തിൽ സ്വീകരിക്കും. എൻ.എസ്.എസ്. യൂണിറ്റ് ആൻഡ് പ്രോഗ്രാം ഓഫീസർ, വൊളന്റിയർമാർ (ആൺ, പെൺ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

 

തീയതി നീട്ടി

 

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെൻ്റ് മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു.

 

 

പരീക്ഷാഫലം

 

► ഏഴ് (നവംബർ 2022), എട്ട് സെമസ്റ്റർ (ഏപ്രിൽ 2023) ബി .ടെക്. സപ്ലിമെന്ററി മേഴ്‌സി ചാൻസ് (2007-2014 അഡ്മിഷൻ- പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് 28-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

 

 

പരീക്ഷാ രജിസ്ട്രേഷൻ

 

പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (സി.ബി.സി.എസ്. എസ്.- റഗുലർ), നവംബർ 2023 പരീ ക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 21 മുതൽ 24 വരെയും പിഴയോടുകൂടി 25-ന് വൈകീട്ട് അഞ്ചുവരെയും അപേക്ഷിക്കാം.

 

 

ടൈംടേബിൾ

 

നാലാം സെമസ്റ്റർ ബി.കോം. ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 19 മുതൽ 25 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

 

പ്രായോഗിക പരീക്ഷ മാറ്റി

 

ജൂൺ 18-ന് നടക്കേണ്ട നാലാം സെമസ്റ്റർ യു.ജി. പി.ജി. ഏപ്രിൽ 2024 പ്രായോഗിക പരീക്ഷമാറ്റി. ജൂൺ 18-ന് നടക്കേണ്ട യു.ജി. ഡിഗ്രി പ്രായോഗിക പരീക്ഷ 25-ലേക്കാണ് മാറ്റിയത്. പി.ജി. പ്രായോഗിക പരീക്ഷകളിൽ സുവോളജി (ന്യൂജൻ അടക്കം) 26-നും ഫിസിക്സ് 19-നും നടക്കും. മറ്റു പി. ജി. വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

 

പരീക്ഷാ ഫലം

 

ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റ അനലിറ്റിക്സ്, ഒക്ടോബർ 2023 (സപ്ലിമെൻ്ററി – 2022 അഡ്‌മിഷൻ) ആൻഡ് രണ്ടാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റ അനലിറ്റിക്സ് (റെഗുലർ), ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ഫലം 14-ന് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27.

 

യു.ജി. പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

 

2024-25 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂലായ് അഞ്ചുവരെ അവസരമുണ്ട്. ബി.എ. അഫ്സൽ-ഉൽ-ഉലമ പ്രോ ഗ്രാമുകളിലേക്ക് ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. 22-ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും 26-ന് ഫൈനൽറാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.

 

ബി.എഡ്. പ്രവേശനം

 

2024-25 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലെയും ബി.എഡ്. സെൻ്ററുകളിലെയും പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന

തീയതി ജൂലായ് നാലാണ്. ട്രയൽ റാങ്ക് ലിസ്റ്റ് ജൂലായ് അഞ്ചിന് പ്രസിദ്ധീകരിക്കും. ഫൈനൽ റാങ്ക് ലിസ്റ്റ് ജൂലായ് 12-നു പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

 

പ്രവേശന പരീക്ഷ

 

2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ സെന്ററററുകളിലെ വിവിധ യു.ജി. പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ ജൂൺ 22, 23, 24 തീയതികളിൽ നടത്തും. ടൈംടേബിൾ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

 

എം.എ. ഭരതനാട്യം

 

പിലാത്തറയിലെ ലാസ്യ കോളേജ്ഓഫ് ഫൈൻ ആർട്സിൽ എം.എ.ഭരതനാട്യം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാല വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് കോളേജിൽ സമർപ്പിക്കണം. അവസാന തീയതി ജൂൺ 30.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.