News Today Wayanad

News Updates..

ട്വന്റി-20 ലോകകപ്പ് : ഇന്ന് തീപ്പാറും , ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം 

1 min read

 

ക്രിക്കറ്റിൻ്റെ ഏറ്റവും ആവേശകരമായ മത്സരം ഇന്ന് നടക്കും. ഞായറാഴ്ച (ജൂണ്‍ 9) ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.

 

ടൂർണമെൻ്റ് ഉദ്ഘാടന മത്സരത്തില്‍ അയർലൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അതേസമയം, മത്സരത്തില്‍ പാക്കിസ്ഥാന് അനുകൂലമായ തുടക്കമായിരുന്നില്ല ലഭിച്ചത്. സഹ-ആതിഥേയരായ യുഎസ്‌എയോട് ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീം ദയനീയ പരാജയം ഏറ്റുവാങ്ങി. 2023-ല്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇന്നത്തെ മല്‍സരത്തില്‍ മേല്‍ക്കൈ ഇന്ത്യക്ക് ആണ് എങ്കിലും ചരിത്രം പരിശോധിക്കുകയാണ് എങ്കില്‍ ഇന്ത്യ – പാക്ക് മല്‍സരം പ്രവചനാതീതമായി സംഭവിക്കാറുണ്ട്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.