News Today Wayanad

News Updates..

യുവാവിനെ സംഘംചേർന്ന് മർദിച്ച കേസ് : കൊടുംകുറ്റവാളി അറസ്സിൽ

1 min read

 

വടുവഞ്ചാൽ : കാർ ബൈക്കിനോടുചേർന്ന് മറികടന്നെന്നാരോപിച്ചുള്ള തർക്കത്തിൽ യുവാവിനെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വടുവഞ്ചാൽ ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ് (32) ആണ് പിടിയിലായത്.

 

മേയ് അഞ്ചിന് പുലർച്ചെ വടുവഞ്ചാൽ ടൗണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തോമാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് മറികടന്നെന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ ചേർന്ന് യുവാവിനെ കാറിൽനിന്നു വലിച്ചിറക്കി ഇരുമ്പുപൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മർദിക്കുകയും കാറിന്റെ താക്കോൽ കവർന്നെടുക്കുകയും ചെയ്തു.

 

യുവാവിനെ വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തിൽ യുവാവിൻ്റെ കാൽപ്പാദത്തിൻ്റെ എല്ലുപൊട്ടി ഗുരു

തര പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടുബൈക്കുകളും പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ. ഷാജി, എസ്.സി.പി.ഒ.മാരായ ഷമീർ, വിപിൻ, സിവിൽ പോലീസ് ഓഫീസർ ബിജു, ഡ്രൈവർ ഷാജഹാൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ചിത്രഗിരിയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾ കൊലപാതകം, പോക്സോ, കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ഇയാളുടെ പേരിൽ കേസുണ്ട്.

 

സംഭവത്തിനുശേഷം അഖിൽ ജോയ് കർണാടകത്തിലും തമിഴ്‌നാട്ടിലുമായി ഒളിവിൽക്കഴിയുകയായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റി ലാവുന്നത്. നാട്ടിലെത്തി ചിത്രഗിരിയിലെ കാപ്പി ത്തോട്ടത്തിനുള്ളിൽ ഷെഡ്ഡുണ്ടാക്കി കഴിഞ്ഞുവരുകയായിരുന്നു. പോലീസിനെ കണ്ട് കാപ്പിത്തോ ട്ടത്തിലൂടെ ഓടിയ അഖിലിനെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.