News Today Wayanad

News Updates..

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സൗജന്യ പി‌എസ്‌സി പരിശീലനം : ജൂൺ 20 വരെ അപേക്ഷിക്കാം

1 min read

 

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പി‌എസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൽപറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ.

 

എസ്എസ്എൽസിയാണ് കുറഞ്ഞ യോഗ്യത. 18 വയസ്സ് തികഞ്ഞ മുസ്‌ലിം, ക്രിസ്ത്യൻ, ജൈന വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഒബിസി, എസ്‌സി, എസ്ടി എന്നിവരെയും പരിഗണിക്കും. അവസാന തീയതി ജൂൺ 20. ഫോൺ: 04936 202228.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.