News Today Wayanad

News Updates..

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന നാല് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ 

1 min read

 

ഉയർന്ന പലിശയും ഉറപ്പായ റിട്ടേണ്‍സുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്ബാദ്യ പദ്ധതികളെ ജനപ്രിയമാക്കുന്നത്. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം നിക്ഷേപ പദ്ധതികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങളിലേക്ക് വഴിയൊരുക്കുന്നു.എല്ലാ വിഭാഗം ആളുകള്‍ക്കും അവരുടെ വരുമാനത്തിന് അനുസരിച്ച്‌ നിക്ഷേപം നടത്താൻ സാധിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഇതില്‍ നിന്ന് മികച്ച റിട്ടേണ്‍സ് നേടാൻ സാധിക്കുന്ന പദ്ധതികളും നിരവധിയാണ്. ഇത്തരത്തില്‍ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയെന്ന് നോക്കാം.

 

പോസ്റ്റ്-ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ നിക്ഷേപകർക്ക് 8.2 ശതമാനം വരെ പലിശ നിരക്കുകളോടെ നിരവധി ഓപ്ഷനുകള്‍ നല്‍കുന്നു. മിക്കവാറും പോസ്റ്റ്-ഓഫീസ് സ്കീമുകള്‍ക്കും ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാല്‍, നിക്ഷേപകർ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്ബ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ നികുതി പ്രതിഫലങ്ങളെ പറ്റി സൂക്ഷ്മമായ അവലോകനം നടത്തുന്നത് ഉചിതമായിരിക്കും. പ്രധാനപ്പെട്ട 5 പോസ്റ്റ്-ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ കാലാവധി സംബന്ധമായതും റിട്ടേണ്‍സ് വിവരങ്ങളും വിശദാംശങ്ങളും പരിചയപ്പെടാം.

 

1) സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്):

 

സർക്കാർ പിന്തുണയോടെയെത്തുന്ന സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് അക്കൗണ്ട് തുറക്കുന്നത് വഴി ഒരു തുക നിക്ഷേപിക്കാം. അവർക്ക് വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ടോ തുടങ്ങി സ്ഥിര വരുമാനവും, അത് വഴി നികുതി ഇളവും നേടാവുന്നതാണ്. 2024 ജനുവരിയില്‍ സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ പലിശ നിരക്ക് 8.2 ശതമാനമായി ഉയർത്തിയിരുന്നു. 30 ലക്ഷം രൂപയാണ് പദ്ധതിയിലെ ഉയർന്ന നിക്ഷേപ പരിധി.

 

2) കിസാൻ വികാസ് പത്ര (കെ.വി.പി):

 

കിസാൻ വികാസ് പത്ര ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഒരു സേവിംഗ്സ് സർട്ടിഫിക്കറ്റാണ്. ഈ സ്കീം നിശ്ചിത പലിശ നിരക്കില്‍ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ തുക ഇരട്ടിയാക്കുന്ന പദ്ധതിയില്‍ 7.5 ശതമാനം പലിശയാണ് നിക്ഷേപകന് നിലവില്‍ ലഭിക്കുന്നത്. 115 മാസത്തിനുള്ളില്‍ അഥവ ഒൻപത് വർഷവും ഏഴ് മാസത്തിനുള്ളില്‍ നിക്ഷേപിച്ച്‌ തുക ഇരട്ടിയാകുന്നു. 1000 രൂപയടച്ച്‌ ആരംഭിക്കാൻ സാധിക്കുന്ന അക്കൗണ്ടില്‍ പരമാവധി നിക്ഷേപ പരിധിയില്ല

 

3)പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പി.ഒ.എം.ഐ.എസ്):

 

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം വഴി നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നേടാനുള്ള അവസരം ലഭിക്കുന്നു. സിംഗിള്‍ അക്കൗണ്ടില്‍ കുറഞ്ഞത് 1,500 രൂപ മുതല്‍ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപ വരെയാണ്. വരുമാന നികുതി ബാധകമായതിനാല്‍ സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവ് ഈ നിക്ഷേപത്തിന് ലഭിക്കില്ല. 7.4 ശതമാനമാണ് നിക്ഷേപത്തിലെ വാർഷിക പലിശ നിരക്ക്. അക്കൗണ്ട് തുടങ്ങിയ ദിവസം തൊട്ട് ഒരു മാസ കാലം കഴിഞ്ഞ് പലിശ ലഭ്യമായി തുടങ്ങും. അധികമായ നിക്ഷേപം ഉണ്ടെങ്കില്‍, അത് തിരികെ നല്‍കുകയും, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ പ്രാബല്യത്തിലാക്കുകയും ചെയ്യും.

 

 

4)നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി):

 

നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് സർക്കാർ അവതരിപ്പിച്ച്‌ അപകട സാധ്യതയില്ലാതെ എത്തുന്ന നിക്ഷേപ പദ്ധതിയാണ്, ഇതില്‍ മുഴുവനായി മൂലധനം സംരക്ഷിക്കുന്നു. പലിശ നിരക്ക് പ്രതിവർഷം 7.7 ശതമാനമാണ്. ഓരോ വർഷവും പലിശ കണക്കാക്കുമെങ്കിലും മെച്വൂരിറ്റി കാലയളവിന് ശേഷമായിരിക്കും നിക്ഷേപകർക്ക് ഇത് ലഭിക്കുക. ഏതൊരാള്‍ക്കും വ്യക്തിഗത അക്കൗണ്ട് തുറക്കാം. സംയുക്ത അക്കൗണ്ടുകളുടെ കാര്യമെടുത്താല്‍ മൂന്നുപേർ വരെ ചേർന്നു തുടങ്ങാം. മൈനറിന്റെ പേരിലോ, ഒരാളുടെ പേരിലോ ഗാർഡിയൻ എൻ.എസ്.സി അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാം. മിനിമം നിക്ഷേപ തുക 1,000 രൂപ, 100ന്റെ ഗുണിതങ്ങളായി വേണം നിക്ഷേപം നടത്താൻ. ഇതിന് പരമാവധി നിക്ഷേപ പരിധി ഇല്ല. ഈ സ്കീമിന് സെക്ഷൻ 80C പ്രകാരം നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭ്യമാണ്.

 

സമ്ബാദ്യശീലങ്ങളിലേക്ക് വാതിലുകള്‍ തുറന്ന് വയ്ക്കുന്ന സർക്കാർ ,പോസ്റ്റ് ഓഫീസ് പ്ലാനുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകള്‍ പൊതുവേ മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കുന്നു. ഏപ്രില്‍-ജൂണ്‍ 2024 ത്രൈമാസത്തിനുള്ളില്‍ ഈ ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നില്‍ക്കുന്നുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഈ പോസ്റ്റ് ഓഫീസ് സ്കീമുകള്‍ ഇപ്പോഴും മികച്ചവരുമാനം നല്‍കുന്നു.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.