News Today Wayanad

News Updates..

പാഡ് 8 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്, അണുബാധ മുതല്‍ വന്ധ്യത വരെ ; ആര്‍ത്തവ ശുചിത്വം പ്രധാനം

1 min read

 

ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആര്‍ത്തവ ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും മെയ് 28നാണ് ലോക ആര്‍ത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. സ്ത്രീകളില്‍ ശരാശരി 28 ദിവസമാണ് ആര്‍ത്തവചക്രം. കൂടാതെ ഒരു വ്യക്തിയില്‍ സാധാരാണയായി അഞ്ച് ദിവസത്തേക്ക് ആര്‍ത്തവമുണ്ടാകും. അതിനാലാണ് വര്‍ഷത്തിലെ അഞ്ചാം മാസം 28-ാം തീയതി ആര്‍ത്തവ ശുചിത്വ ദിനമായി തിരഞ്ഞെടുത്തത്.

 

എല്ലാ സ്ത്രീകളിലും പ്രകൃത്യായുണ്ടാകുന്ന പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കേണ്ടത് സ്ത്രീകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി മിത്തുകളും അബദ്ധധാരണകളും ഇന്നും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവ ശുചിത്വം കുറഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം.

 

ആര്‍ത്തവ ശുചിത്വം

 

വൃത്തിഹീനമായ സാനിറ്ററി പാഡുകളുടെ ഉപയോഗം;

 

വൃത്തിയില്ലാത്ത സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് മൂത്രാശയ അണുബാധ, ഫഗ്ഗല്‍ അണുബാധ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത് സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകാം.

 

ഒരു പാഡ് ദീര്‍ഘ നേരം ഉപയോഗിക്കുക;

 

ആറ് മുതല്‍ എട്ട് മണിക്കൂറിലധികം ഒരു പാഡ് ഉപയോഗിക്കുന്നത് ചൊറിച്ചിലിനും അണിബാധയ്ക്കും കാരണമാകും.

 

 

പാഡ് മാറ്റിയ ശേഷം കൈകള്‍ കഴുകണം;

 

സാനിറ്ററി പാഡ് മാറ്റുന്നതിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകണം. ഇല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

 

ശുചിത്വം പാലിക്കണം;

 

ആര്‍ത്തവ ദിനങ്ങള്‍ വ്യക്തി ശുചിത്വം പാലിക്കണം. ദിവസത്തില്‍ രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച്‌ ജനനേന്ദ്രിയം കഴുകുകയും വേണം. വൃത്തിയാക്കിയില്ലെങ്കില്‍ കുടലില്‍ നിന്ന് ബാക്ടീരിയകള്‍ യോനിയിലേക്ക് നീങ്ങുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. വായു സഞ്ചാരമുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ വേണം ഈ സമയത്ത് ധരിക്കാന്‍. ഇതിലൂടെ ഒരുപരിധി വരെ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ കുറയ്ക്കാനാകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.