News Today Wayanad

News Updates..

പി.എസ്.സി. ബിരുദതല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം

1 min read

 

ബിരുദതല പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ടുഘട്ടങ്ങളില്‍ മതിയായ കാരണങ്ങളാല്‍ പരീക്ഷയെഴുതാനാകാത്തവർക്ക് മൂന്നാംഘട്ടത്തില്‍ അവസരം നല്‍കുന്നു. മേയ് 11-നും 25-നുമായിരുന്നു ആദ്യഘട്ട പരീക്ഷകള്‍. ഈ ദിവസങ്ങളില്‍ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂണ്‍ 15-നാണ് അവസരം. ഉദ്യോഗാർഥികള്‍ മതിയായ രേഖകള്‍സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്‍കണം.

 

തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തില്‍ നല്‍കണം. ചൊവ്വാഴ്ചമുതല്‍ ജൂണ്‍ ആറുവരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ജൂണ്‍ ആറിനുശേഷവും മേയ് 28-നുമുമ്ബും ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കില്ല. അവർ വീണ്ടും അപേക്ഷിക്കണം. തപാല്‍/ഇ-മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

 

മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ മാതൃക www.keralapsc.gov.in -ലെ മസ്റ്റ് നോ എന്ന ലിങ്കില്‍ പി.എസ്.സി. എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 0471 2546260, 246.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.