News Today Wayanad

News Updates..

ഓട്ടോയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു : യുവാവ് പിടിയിൽ

1 min read

 

വൈത്തിരി : നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങിയ യുവാവിനെ വൈത്തിരി പോലീസ് പിടികൂടി. കോഴിക്കോട് നടക്കാവ് നാലുകുടി പറമ്പ് വീട്ടിൽ എൻ.പി മുഹമ്മദ്‌ സുഹൈൽ (23) നെയാണ് വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ പി വി പ്രഷോബിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

 

മെയ് 22 ന് ഉച്ചയോടെ വൈത്തിരി അജന്താ സ്റ്റുഡിയോയുടെ മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പ്രതി മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ എൻ.കെ മണി, എച്ച് അഷ്‌റഫ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാലു ഫ്രാൻസിസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.