News Today Wayanad

News Updates..

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ

1 min read

 

തീയതി നീട്ടി

 

2024 -25 അധ്യയനവർഷം അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ മൂന്നുവരെ നീട്ടി. ട്രയൽ അലോട്മെന്റ്റ് 31-ന് നടക്കും. അപേക്ഷകർക്ക് ജൂൺ നാലുവരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം.

 

 

പരീക്ഷാഫലം

 

ആറാം സെമസ്റ്റർ ബി.കോം. (റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബി.എസ്‌സി./ ബി.സി.എ./ബി.എ./ബി.ബി.എ. ഡിഗ്രി പരീക്ഷാ ഫലങ്ങൾ മേയ് 27-ന് വൈകിട്ട് മൂന്നുമുതൽ സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയു ടെ അപേക്ഷ ജൂൺ 10-ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സ്വീകരിക്കും.

 

 

ടൈംടേബിൾ

 

ജൂൺ 19- ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (2019 സിലബസ്) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെ ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

 

ഓറിയന്റേഷൻ ക്ലാസുകൾ

 

ഈ വർഷം നടപ്പാക്കാൻ പോകുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയനിവാരണത്തിനായി ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

 

ജൂൺ മൂന്ന്, ആറ്, ഏഴ് തീയതികളിൽ സർവകലാശാലയുടെ താവക്കര, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ, നീലേശ്വരം, തലശ്ശേരി, മാനന്തവാടി, കാസർകോട് കാംപസുകളിലാണ് ക്ലാസ്. ബിരുദപ്രവേശനം നേടാൻ പോകുന്ന വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ കോളേജ് അധ്യാപകർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നതിന് https:// forms.gle/hAD1w11h8oqPX8148 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 715321. ഇ-മെയിൽ: askfyugp@ kannuruniv.ac.in

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.