News Today Wayanad

News Updates..

ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം : ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ

1 min read

 

കേണിച്ചിറ : ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന തൃശ്ശൂർ സ്വദേശിയായ പ്രതിയെ കേണിച്ചിറ പോലീസ് പാപ്ലശേരിയിൽ നിന്നും പിടികൂടി. തൃശ്ശൂർ മാള പുത്തൻചിറ കുപ്പൻ ബസാർ ലിബു മോൻ ( ലിബിൻ – 40) നെയാണ് കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി ദിലീപ്, സി.പി.ഒമാരായ സനൽ, പ്രിൻസ് എന്നിവർ ചേർന്ന് പിടികൂടിയത്.

 

മെയ് 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിലുള്ള ഭാര്യ വീട്ടിൽവച്ചുണ്ടായ വഴക്കിനെത്തുടർന്ന്

ലിബിൻ ഭാര്യയെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.  ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുറിച്ച് ഇരിങ്ങാലക്കുട പോലീസ് നൽകിയ സൂചനകൾ പ്രകാരമാണ്

പാപ്ലശേരിയിൽ നിന്നുംകേണിച്ചിറ പോലീസ്  പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.