News Today Wayanad

News Updates..

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

1 min read

 

മീനങ്ങാടി : മാനികാവ് എൻ.എ.എ.യു.പി. സ്കൂളിൽ താത്കാലിക യു.പി. എസ്.എ. അധ്യാപകനിയമനം. ബി.എസ്‌സി. ഗണിതം, ബി.എ ഡ്, കെ.ടെറ്റ് യോഗ്യത. കൂടിക്കാഴ്ച മെയ് 26-ന് രാവിലെ 10.30- ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495669413, 9747885500.

 

അമ്പലവയൽ ജി.വി.എച്ച്.എസ്. എസിൽ ഹയർ സെക്കൻഡറി വിഭാഗം ഹിസ്റ്ററി (സീ നിയർ), ബോട്ടണി (സീനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപകനിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ 10- ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി ഗവ. കോളേജിൽ ഫിസിക്സ് (മൂന്ന്), കെമിസ്ട്രി (ഒന്ന്) വിഷയങ്ങളിൽ അധ്യാപകനിയമനം. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബയോഡാറ്റ gemananthavady@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 25-നകം അയക്കണം. 27-ന് രാവിലെ 10.30-ന് ഫിസിക്സ് അധ്യാപക നിയമനത്തിനും ഉച്ചയ്ക്ക് 1.30- ന് കെമിസ്ട്രി അധ്യാപക നിയമനത്തിനുമുള്ള കൂടിക്കാഴ്ച നടക്കും.

 

മാനന്തവാടി ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഹിന്ദി, ആന്ത്രപ്പോളജി, ഹിസ്റ്ററി (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഹയർ സെക്കൻഡറി വിഭാഗം 28 ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

ബത്തേരി മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള യുപിഎസ്ടി, എൽപിഎസ്ടി, എഫ്ടിഎം, പ്രീപ്രൈമറി ടീച്ചർ എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 28 ന് രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ.

 

വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്‌സ്, ഹിസ്റ്ററി, ഇംഗ്ലിഷ് (സീനിയർ) സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി, സുവോളജി (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29 ന് രാവിലെ 10.30 ന് നടക്കും.

 

പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) ഹിസ്റ്ററി, ഹിന്ദി, മലയാളം, പൊളിറ്റിക്സ്, ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 27 ന് രാവിലെ 10 ന് നടക്കും.

 

നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് ( സീനിയർ) ബോട്ടണി, സുവോളജി (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29 ന് രാവിലെ 10 ന് നടക്കും.

 

കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലിഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 28നു രാവിലെ 10.30ന്.

 

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, ഗെസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ൽ ലഭിക്കും. അപേക്ഷ 27 ന് അകം കോഴ്സ് ഡയറക്ടർ, ഡിപ്ലോമ ഇൻ ഡയറി സയൻസ്, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, ലക്കിടി പിഒ. വയനാട്- 673576 വിലാസത്തിൽ നൽകണം. 9447436130

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.