News Today Wayanad

News Updates..

കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു : ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

1 min read

 

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.

 

എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും നല്‍കി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദനം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്.

 

അതേസമയം, ഇന്നലെ രാത്രി മുതല്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്ന് വിലക്കേർപ്പെടുത്തി. തെക്കൻ തമിഴ്‌നാട് തീരങ്ങളില്‍ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.

 

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപുകള്‍, തെക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തില്‍ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ്പ്രവചനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.