News Today Wayanad

News Updates..

തമിഴ്നാട്ടില്‍ കനത്ത മഴ, മണ്ണിടിച്ചിൽ ; ഊട്ടി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ ജില്ലാ ഭരണകൂടം

1 min read

 

നീലഗിരി : തമിഴ്നാടിന്റെ തെക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു.

 

വരുന്ന മൂന്ന് ദിവസങ്ങളില്‍ തെക്കൻ ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്നും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ 456 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

 

ഇതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ തിരുനെല്‍വേലി സ്വദേശിയായ അശ്വിനെ (17) കാണാതായി. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ജില്ലാ ഭരണകൂട അധികൃതരും തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസാധ്യത മുന്നില്‍ക്കണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.