News Today Wayanad

News Updates..

ചെതലയത്ത് വീട്ടുമുറ്റത്തു നിന്ന യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം

1 min read

 

ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രമേശ് (31) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഈസമയം ഓട്ടോയുമായി സ്ഥലത്തെത്തിയ രമേശിൻ്റെ സഹോദരൻ ഹോണടിച്ച് ബഹളം വെച്ചതോടെയാണ് കാട്ടാന പിൻതിരിഞ്ഞത്. പരുക്കേറ്റ രമേശിനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.