News Today Wayanad

News Updates..

നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണില്‍ : മേയ് 24 നകം അപേക്ഷിക്കണം

1 min read

 

തിരുവനന്തപുരം : യു.കെ. വെയില്‍സിലേക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്തു നടക്കും. ജൂണ്‍ 6 മുതല്‍ 8 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

 

മെഡിക്കല്‍, സർജിക്കല്‍, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളില്‍ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി., ഐ.ഇ.എല്‍.ടി.എസ്./ഒ.ഇ.ടി. സ്കോർ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക് മേയ് 24 നകം അപേക്ഷിക്കണം. വിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.