News Today Wayanad

News Updates..

ഹജ്ജ് : താൽക്കാലിക ജീവനക്കാരെ ക്ഷണിച്ച് സഊദി : സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം

1 min read

 

വരുന്ന ഹജ്ജ് സീസണിനു മുന്നോടിയായി തീർത്ഥാടകരെ സഹായിക്കാനും വേണ്ട സേവനങ്ങൾ ചെയ്തു നൽകാനും താൽക്കാലിക ജീവനക്കാരെ ക്ഷണിച്ചിരിക്കുകയാണ് സഊദി. അജീർ അൽ-ഹജ്ജ് സേവനത്തിന് കീഴിലാണ് നിയമനം നടക്കുന്നത്. സ്വദേശികൾക്ക് പുറമേ വിദേശികൾക്കും ജോലിക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. സഊദി അറേബ്യയുടെ കിങ്ഡം ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വിഭാഗമാണ് അപേക്ഷ

ക്ഷണിച്ചിരിക്കുന്നത്.

 

ഹജ്ജ് സീസണിൽ തീർത്ഥാടക കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ താല്പര്യമുള്ള പ്രവാസികൾ അടങ്ങുന്ന പൗരൻമാർ അവരുടെ വിശദ ബയോഡാറ്റ അജീർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

 

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. മക്ക, മദീന, ജിദ്ദ കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം ലഭിക്കുക. തീർത്ഥാടകർക്ക് വേണ്ട സഹായ സൗകര്യങ്ങൾ ചെയ്തു നൽകുക എന്നതാവും പ്രധാന ജോലി. അപേക്ഷിക്കുന്നവർ പ്രവാസികൾ ആണെങ്കിൽ ഇവർ പ്രാഥമിക തൊഴിലുടമയുടെ അംഗീകാരത്തോടെ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാവണം. സ്ഥാപനങ്ങൾ ജീവനക്കാർക്ക് ഹജ്ജ് പെർമിറ്റുകൾ നൽകണം എന്നും നിബന്ധനയുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.