News Today Wayanad

News Updates..

പ്ലസ്‌ വണ്‍ പ്രവേശനം : വയനാട് ഉൾപ്പെടെ ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

1 min read

 

കൽപ്പറ്റ : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനല്‍ സീറ്റ് വർധന അനുവദിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും.

 

ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നല്‍കി.തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയില്‍ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.2022-2023 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും മാറ്റിയ നാലു ബാച്ചുകളും 2023-2024 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം തുടരും. പ്ലസ് വണ്‍ പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെയാണ് ഒാണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ട്രയല്‍ 29-നും ആദ്യ അലോട്മെന്റ് ജൂണ്‍ അഞ്ചിനും നടക്കും.

 

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇത്തവണ 4,25,565 പേർ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. വിജയശതമാനം 0.01 ശതമാനം കുറഞ്ഞെങ്കിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെയും മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെയും എണ്ണംകൂടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.